ഷൈമോൻ തോട്ടുങ്കൽ
മാഞ്ചസ്റ്റർ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ഫാമിലി അപ്പോസ്തലേറ്റ് കമ്മീഷന്റെ നേതൃത്വത്തിൽ നടന്നുവന്ന കുടുംബവർഷത്തിന്റെ സമാപനം 2022 ജൂൺ 26 നു നടക്കും . അന്നേദിവസം ഇടവകകളിൽ / മിഷനുകളിൽ അർപ്പിക്കപ്പെടുന്ന പ്രത്യേക പരിപാടികളും കുടുംബങ്ങളെ ഈശോയുടെ തിരുഹൃദയത്തിനു പ്രതിഷ്ഠിച്ചുകൊണ്ടുള്ള പ്രാർത്ഥനയും നടത്തും . രൂപതാതലസമാപനം ഒരു കുടുംബപശ്ചാത്തലത്തിൽ ഓൺലൈനിൽ ജൂൺ 26 നു വൈകുന്നേരം 7 മണിക്ക് നടത്തപ്പെടും.
ഗ്രേറ്റ് ബ്രിട്ടൺരൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ , പ്രോട്ടോസിഞ്ചെല്ലൂസ് റെവ. ഡോ . ആന്റണി ചുണ്ടെലിക്കാട്ട് , വികാരി ജനറൽമാരായ റെവ ഫാ. ജോർജ് ചേലക്കൽ , റെവ.ഫാ. സജിമോൻ മലയിൽപുത്തൻപുര , റെവ.ഫാ. ജിനോ അരീക്കാട്ട് , തുടങ്ങിയവർ സംബന്ധിക്കുന്നതും കമ്മീഷൻ ചെയർമാൻ റെവ.ഫാ. ജോസ് അഞ്ചാനിക്കൽ , സെക്രട്ടറി ശില്പ ജിമ്മി , മറ്റു കമ്മീഷൻ അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നല്കുന്നതുമാണ്. 7 മണിക്ക് കുടുംബപ്രാർത്ഥനയും തിരുഹൃദയപ്രതിഷ്ഠയും കുടുംബവർഷ സമാപന സന്ദേശവും ആണ് പ്രധാന പ്രോഗ്രാം. സൂമിലും യൂട്യുബിലും ഫേസ്ബുക്കിലുമായി സംപ്രേഷണം ചെയ്യപ്പെടുന്ന പ്രോഗ്രാമിൽ എല്ലാവരുടെയും സാന്നിധ്യം സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
‘ ‘ സ്നേഹത്തിന്റെ സന്തോഷം എന്ന അപ്പസ്തോലിക ലേഖനത്തിലൂടെ ഫ്രാൻസിസ് മാർപ്പാപ്പ കുടുംബത്തിലും കുടുംബത്തിലൂടെയും യാഥാർഥ്യമാകേണ്ട സ്നേഹാനുഭാവത്തെക്കുറിച്ചു പഠിപ്പിക്കുന്നു. ഇത് ആഴത്തിൽ മനസ്സിലാക്കുവാനും പരിശീലിക്കുവാനുമുള്ള അവസരമായിട്ടാണ് 2021 മാർച്ച് 19 മുതൽ 2022 ജൂൺ 26 വരെ ആമോറീസ് ലെത്തീസ്യ കുടുംബവർഷമായി ആചരിക്കുവാൻ മാർപ്പാപ്പ ആഹ്വാനം ചെയ്തത്.
Leave a Reply