ഷൈമോൻ തോട്ടുങ്കൽ

ബർമിംഗ്ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്റെ നേതൃത്വത്തിലുള്ള ഈ വർഷത്തെ യുവജന സംഗമം ഹന്തൂസ 2025 (സന്തോഷം) . സെപ്റ്റംബർ 6 ശനിയാഴ്ച ഇംഗ്ലണ്ടിലെ ഷെഫീൽഡിൽ മാഗ്നാ ഹാളിൽ വച്ച് നടക്കും രൂപതയുടെ വിവിധ ഇടവകളിൽ നിന്നും മിഷനുകളിൽ നിന്നുമായി 1700 യുവതീ യുവാക്കൾ പങ്കെടുക്കുന്ന ഈ മുഴുവൻ ദിന കൺവെൻഷനിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും . പരിപാടിയോടനുബന്ധിച്ച് ദിവ്യകാരുണ്യ ആരാധന, വിവിധ വിഷയങ്ങളി ലുള്ള പ്രഭാഷണങ്ങൾ, വിവിധ കലാപരിപാടികൾ ,നസ്രാണി ഹെറിറ്റേജ് ഷോ എന്നിവയും , പ്രശസ്ത ക്രിസ്ത്യൻ റാപ്പർ പ്രൊഡിഗിൽസ് അവതരിപ്പിക്കുന്ന സംഗീത പരിപാടിയും കൺവെൻഷനെ കൂടുതൽ ആവേശജനകമാക്കും. യുവജനങ്ങൾക്ക് അവരുടെ വിശ്വാസത്തെ ആഴപ്പെടുത്താനും കൂട്ടായ്മയുടെ സന്തോഷം അനുഭവിക്കാനും ഈശോമിശിഹായിലേക്ക് കൂടുതൽ അടുക്കാനും ഉള്ള ഒരു അതുല്യ അവസരമായാണ് ഈ യുവജന സംഗമം എന്ന് രൂപത എസ് എം വൈ എം ഭാരവാഹികൾ അറിയിച്ചു .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ