പ്രെസ്റ്റൻ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ഈ മാസം ഇരുപത്തി ഏഴിന് സംഘടിപ്പിക്കുന്ന സുവിശേഷ വൽക്കരണ മഹാസംഗമത്തിന്റെ “സുവിഷേശത്തിന്റെ ആനന്ദം ” ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു .രൂപതയിലെ വിവിധ ഇടവകകളിലെയും മിഷനുകളിലെയും ആളുകൾ ഓൺലൈനിൽ പങ്കെടുക്കുന്ന മഹാ സുവിശേഷ സംഗമം സീറോ മലബാർ സഭയുടെ തലവനും പിതാവുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉത്‌ഘാടനം ചെയ്യും . രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അദ്ധ്യക്ഷത വഹിക്കുന്ന ഈ സംഗമത്തിൽ കേരള സഭയിലെ അനുഗ്രഹീതരായ പ്രമുഖ സുവിശേഷപ്രഘോഷകർ ഇടതടവില്ലാതെ തുടർച്ചായി മൂന്നര മണിക്കൂർ സുവിശേഷ പ്രഘോഷണം നടത്തും . സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ കൂടി ലോകമെമ്പാടുമുള്ള ആളുകൾക്ക് കൂടി ലഭ്യമാകുന്ന രീതിയിൽ ആണ് സംഗമം ക്രമീകരിച്ചിരിക്കുന്നത് . ഫാ.ജോർജ് പനയ്ക്കൽ വി‌സി, ഫാ.സേവ്യർ ഖാൻ വട്ടായിൽ, ഫാ.ഡൊമിനിക് വാളന്മനാൽ, ഫാ.ഡാനിയൽ പൂവണ്ണത്തിൽ, ഫാ.മാത്യു വയലാമണ്ണിൽ സിഎസ്ടി, സിസ്റ്റർ ആൻമരിയ എസ്എച്ച്, ഷെവ. ബെന്നി പുന്നത്തറ, തോമസ് പോൾ, സാബു ആറുതൊട്ടി, ഡോ.ജോൺ ഡി., സന്തോഷ് കരുമത്ര, മനോജ് സണ്ണി, സെബാസ്റ്റ്യൻ താന്നിക്കൽ, റെജി കൊട്ടാരം, ടി. സന്തോഷ് , സജിത്ത് ജോസഫ്, ജോസഫ് സ്റ്റാൻലി, പ്രിൻസ് വിതയത്തിൽ, പ്രിൻസ് സെബാസ്റ്റ്യൻ എന്നിവർ വചനം പങ്കുവച്ചു സംസാരിക്കും. പ്രോട്ടോസിഞ്ചെലൂസ് മോൺ. ഡോ. ആന്‍റണി ചുണ്ടലിക്കാട്ട് മോഡറേറ്ററായിരിക്കും. സിഞ്ചെല‌ുസ് മോൺ. ജോർജ് ചേലയ്ക്കൽ സ്വാഗതവും രൂപത സുവിശേഷ‌വത്കരണ കോ-ഓർഡിനേറ്റർ ഡോ.ജോസി മാത്യു നന്ദിയും പറയും.കോവിഡ് മഹാമാരിയിൽ ലോകം വലയുമ്പോൾ ദൈവചനത്തിലൂടെ ആശ്വാസം കണ്ടെത്തുവാനും അനേകരിലേക്കു ദൈവവചനം എത്തിച്ചേരുവാനും , സഭയോടൊന്ന് ചേർന്ന് നിന്ന് ദൈവവചനം ശ്രവിക്കാനും ഗ്രേറ്റ് ബ്രിട്ടൻ രൂപത ഒരുക്കിയിരിക്കുന്ന ഈ മഹാ സുവിശേഷ വൽക്കരണ സംഗമത്തിനായി എല്ലാവരുടെയും പ്രാർത്ഥന സഹായം തേടുന്നതായും സംഘാടക സമിതി അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ