ഫാ. ബിജു കുന്നയ്ക്കാട്ട് പി. ആര്. ഓ
ഗ്ലാസ്ഗോ, എഡിന്‍ബറോ, ഹാമില്ട്ടണ്: ത്വരിതഗതിയില്‍ വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപതയുടെ പുതിയ മുഖമായ മിഷന് സെന്ററുകള്‍ ഇന്ന് മൂന്നു ഇടങ്ങളില്‍ കൂടി പ്രഖ്യാപിക്കും. സ്കോട്ലന്‍ഡിലെ ഗ്ലാസ്ഗോ, എഡിന്‍ബറോ, ഹാമില്ട്ടണ് എന്നിവിടങ്ങളില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തില്‍, സീറോ മലബാര്‍ സഭയുടെ തലവന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയാണ് പ്രഖ്യാപനങ്ങള്‍ നടത്തുന്നത്. മൂന്നിടങ്ങളിലും വൈദികരുടെയും അല്മായ വിശ്വാസികളുടെയും നേതൃത്വത്തില്‍ അഭിവന്ദ്യ പിതാക്കന്മാരെ സ്വീകരിക്കും.
ദേവാലയ കവാടത്തില്‍ എത്തുന്ന പിതാക്കന്മാരെ പൂച്ചെണ്ട് നല്കി സ്വാഗതം ചെയ്യും. തുടര്‍ന്ന് നടക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ പ്രാരംഭഗാനത്തിനും സ്വാഗത പ്രസംഗത്തിനും ശേഷം മിഷന് സ്ഥാപിച്ചു കൊണ്ടുള്ള ഡിക്രീ വായിക്കുകയും തിരി തെളിച്ച് മിഷന് ഉദ്ഘാടനം ചെയ്യുകയും ചെയ്യും. തുടര്‍ന്ന് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വി. കുര്‍ബാന നടക്കും. ഇന്നുതന്നെ മൂന്നു സ്ഥലങ്ങളില്‍ മിഷന് പ്രഖ്യാപനങ്ങള്‍ ഉള്ളതിനാല്‍ കൃത്യമായ സമയക്രമം എല്ലായിടത്തും പാലിക്കണമെന്ന് ബഹു. വൈദികര്‍ അറിയിച്ചിട്ടുണ്ട്. മൂന്നിടങ്ങളിലും വി. കുര്‍ബാനക്ക് ശേഷം സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്. മൂന്നു ദേവാലങ്ങളുടെയും സമയവും അഡ്രസ്സും:
രാവിലെ 11. 00 മണിക്ക് ഗ്ലാസ്ഗോ സെന്റ് കോണ്‍വാള്‍സ് ദൈവാലയത്തില്‍(21, Hapland Road, Pollok, G53 5NT ) ഉച്ചകഴിഞ്ഞു 3. 00 മണിക്ക് എഡിന്‍ബര്‍ഗ് സെന്റ് കെന്റിഗന്‍ ദൈവാലയത്തില്‍ (Barnton, Edinburg, EH12 8AL) വൈകിട്ട് 7. 00 മണിക്ക് സെന്റ് കുത്ബര്‍ട്സ് ദൈവാലയത്തില്‍ ( 98, High Blantyre Road, Hamilton, ML3 9HW)
നാളെ മാഞ്ചെസ്റ്ററിലും സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിലും മിഷന് പ്രഖ്യാപനങ്ങള്‍ നടക്കും. വിഥിന്‍ഷോ സെന്റ് അന്തോണീസ് കത്തോലിക്കാ ദൈവാലയത്തില്‍ (65, Dunkery Road, Wythenshawe, M22 0WR, Manchester) ഉച്ചകഴിഞ്ഞു 2.30 നും സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് സെന്റ് ജോസഫ് ചര്‍ച്ചില്‍ ( Hall Street, St. Burslem, staffordshire, ST6 4BB) വൈകിട്ട് 6.30 നും മിഷന് പ്രഖ്യാപനങ്ങളും വി. കുര്‍ബാനയും നടക്കും. റെവ. ഫാ. ജോസ് അഞ്ചാനിക്കല്‍, റവ. ഫാ. ജോര്‍ജ്ജ് എട്ടുപറയില്‍, കൈക്കാരന്മാര്, കമ്മറ്റി അംഗങ്ങള്‍, മിഷന് രൂപീകരണത്തിനായുള്ള പ്രത്യേക കമ്മറ്റികള്‍, വോളണ്ടിയേഴ്സ് എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഏവരെയും തിരുക്കര്‍മ്മങ്ങളിലേക്ക് സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
Leave a Reply