പ്രസ്റ്റണ്‍ : ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ നവ സുവിശേഷ വത്കരണ കമ്മീഷന്റെ ചെയര്‍പേഴ്‌സണായും ഡിപ്പാര്‍ട്‌മെന്റിന്റെ ഡയറക്ടര്‍ ആയും പ്രശസ്ത വചന പ്രഘോഷക റവ സിസ്റ്റര്‍ ആന്‍ മരിയ S.H. നെ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിയമിച്ചു. കെമിസ്ട്രിയില്‍ ബിരുദവും ഫാര്‍മസിയില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ മൂലമറ്റം സ്വദേശിനിയും തിരുഹൃദയ സഭയുടെ പാലാ പ്രൊവിന്‍സ് അംഗവുമായ സിസ്റ്റര്‍ ഫാര്‍മസിയില്‍ ഗവേഷണവും നടത്തുന്നു. മൂവാറ്റുപുഴ നിര്‍മല കോളേജ് ഓഫ് ഫാര്‍മസിയില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുകയായിരുന്ന സിസ്റ്റര്‍ ആന്‍ മരിയായുടെ വചന പ്രഘോഷണ ങ്ങളും ശുശ്രുഷകളും വളരെയേറെ ശ്രദ്ധിക്കപ്പെടുന്നവയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ