ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ബൈബിള്‍ കലോത്സവം ഗ്ലോസ്റ്ററിലെ ക്രിപ്റ്റ് സ്‌കൂള്‍ ഹാളില്‍ വെച്ച് ഒക്ടോബര്‍ 6ന് നടക്കും. ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണന്റെ കീഴിലുള്ള 17 കുര്‍ബാന സെന്ററുകളിലെ പ്രതിഭാശാലികളായ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ദൈവ വചനം കലാരൂപത്തിലൂടെ പ്രകടിപ്പിക്കാനുള്ള ഒരു വലിയ വേദിയാണ് ഈ കലോത്സവം. ഇതില്‍ നിന്നും വിജയികളായിട്ടുള്ളവരെയാണ് നവംബര്‍ 10ന് ബ്രിസ്‌റ്റോളില്‍ വെച്ച് നടക്കുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ എപ്പാര്‍ക്കിയല്‍ ബൈബിള്‍ കലോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

ദൈവം സ്വയം വെളിപ്പെടുത്തുന്ന മാധ്യമമാണ് ദൈവവചനം. അത് കലയിലൂടെ ആകുമ്പോള്‍ കൂടുതല്‍ ആസ്വാദ്യകരം. ദൈവവചനമാകുന്ന കണ്ണാടിയിലൂടെ ദൈവത്തിന്റെ തനിസ്വരൂപം മറ്റുള്ളവരിലേക്ക് എത്തിക്കുവാനുള്ള ഒരു അവസരമാണ് ബൈബിള്‍ കലോത്സവം നമുക്ക് നല്‍കുന്നത്. ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയന്റെ കീഴിലുള്ള എല്ലാ കുര്‍ബാന സെന്ററുകളില്‍ നിന്നും കലോത്സവത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടന്ന് പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ഈ വര്‍ഷത്തെ കലോത്സവ ചെയര്‍മാന്‍ റവ. ഫാ. ജോയി വയലിലും കോര്‍ഡിനേറ്റര്‍ റോയി സെബാസ്റ്റിയനും സസ്‌നേഹം അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ താഴെ പറയുന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

www.smegbbilekalolsavam.com

വിലാസം;

Crypt School
Podsmeal Road
Gloucster gl25AE