താനിപ്പോഴും അവിവാഹിതയായി കഴിയുന്നതിന്റെ കാരണം ബോളിവുഡ് താരം അജയ്ദേവ്ഗണ് ആണെന്ന് അഭിനേത്രി തബു. ഇരുവരും 90കളില്‍ നിരവധി സനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഹഖീഖത്, തക്ഷക്, വിജയ്പത് എന്നിങ്ങനെയുള്ള സിനിമകള്‍. പിന്നീട് ഇരുവരും 15 വര്‍ഷത്തോളം ഒരുമിച്ച് അഭിനയിച്ചില്ല. പിന്നീട് ഇതില്‍ മാറ്റം വരുന്നത് 2015ല്‍ പുറത്ത് വന്ന ദൃശ്യത്തില്‍ ഒരുമിച്ച് അഭിനയിച്ചപ്പോഴാണ്.
മുംബൈ മിററിന് നല്കിയ അഭിമുഖത്തിലാണ് താന്‍ അവിവാഹിതയായി കഴിയുന്നതിന്റെ കാരണം ബോളിവുഡ് താരം അജയ്ദേവ്ഗണ് ആണെന്ന് തബു പറഞ്ഞത്. ഞാനും അജയും കഴിഞ്ഞ 25 വര്‍ഷങ്ങളായി അറിയാം. എന്റെ കസിന് സമീര്‍ ആര്യയുടെ അയല്‍വാസിയും നല്ല കൂട്ടുമായിരുന്നു അജയ്. വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടായ ബന്ധമാണത്. എന്റെ യുവപ്രായത്തില്‍ സമീറും അജയും എന്റെ പുറകില്‍ എപ്പോഴുമുണ്ടാകും. ഏതെങ്കിലും ആണ്‍കുട്ടി എന്നോട് സംസാരിച്ചാല്‍ അവരെ ഭീഷണിപ്പെടുത്തുകയും തല്ലുകയും ചെയ്യുമായിരുന്നു. അവര്‍ വലിയ ആളുകളാവുകയും ഞാനിപ്പോഴും അവിവാഹിതയായി തുടരുകയും ചെയ്യുന്നു. അതിനു കാരണം അജയ് ആണെന്ന് തബു പറയുന്നു.
Leave a Reply