ചരട് ജപിച്ച് നല്‍കിയതിന് 20 രൂപ ദക്ഷിണ വാങ്ങിച്ച ശാന്തിക്കാരനെ സസ്പെന്റ് ചെയ്ത നടപടിയെ പരിഹസിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്. ഇത്തരം വിജിലന്‍സ് ഉദ്യോഗസ്ഥരെ ചൂല് മൂത്രത്തില്‍ മുക്കി അടിക്കുകയാണ് വേണ്ടതെന്ന് സുരേന്ദ്രന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. കള്ളന് കഞ്ഞിവെക്കുന്ന വിജിലന്‍സാണ് കേരളത്തിലുള്ളത്. ബാര്‍ കോഴയും മലബാര്‍ സിമന്റ്സ് കേസും പാറ്റൂര്‍ ഭൂമിക്കേസും ഇ. പി. ജയരാജന് കേസും കെ. ബാബുവിന്റെ കേസും എഴുതിത്തള്ളുന്ന നാണം കെട്ട വിജിലന്‍സ് ഇരുപതു ഉറുപ്പിക ദക്ഷിണ വാങ്ങിയ പാവം നമ്പൂതിരിയുടെ ജീവിതം വഴിയാധാരമാക്കിയിരിക്കുകയാണെന്നും സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു.
കുരിപ്പുഴ ശ്രീകുമാറിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് കെ സുരേന്ദ്രന് ട്രോളന്മാരുടെ പൊങ്കാല. ബിജെപി നേതാവ് സുരേന്ദ്രന് പല പ്രസ്താവനകളും ഇതിനു മുന്‍പ് പൊങ്കാലയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഇത്തവണ കൊല്ലം അഞ്ചല്‍ കോട്ടുക്കാലില്‍ വെച്ച് ഒരു പരിപാടിയില്‍ പങ്കെടുത്തു മടങ്ങവെയാണ് കുരിപ്പുഴ
കള്ളനു കഞ്ഞിവെക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലേതെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്. ബിനോയ് കോടിയേരിക്കെതിരെ ഉന്നയിക്കപ്പെട്ട സാമ്പത്തിക വെട്ടിപ്പ് കേസില്‍ നിലപാട് മയപ്പെടുത്തിയ പ്രതിപക്ഷത്തെ പാരാമര്‍ശിച്ചാണ് കെ സുരേന്ദ്രന് വിമര്‍ശനം ഉന്നയിച്ചത്. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് സുരേന്ദ്രന് ഇക്കാര്യം പറഞ്ഞത്. നേരത്തെ ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട സാമ്പത്തിക വെട്ടിപ്പ് കേസ് അന്വേഷിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയസഭയില്‍ പറഞ്ഞിരുന്നു.
ദുബായിലെ കമ്പനിയില്‍ നിന്നും 13 കോടിയോളം വെട്ടിച്ച കേസിലെ പ്രതി കൊടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിയെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്. 13 കോടി രൂപയോളം തട്ടിയ കേസ് സംബന്ധിച്ച വിവരങ്ങള്‍ പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയടക്കം എല്ലാവര്ക്കും ബോധ്യമുള്ളതാണെന്നും കെ.സുരേന്ദ്രന് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. സി.പി.എം എത്തി നില്ക്കുന്ന അപചയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോടിയേരിയുടെ വിദേശയാത്രകള്‍ അന്വേഷണപരിധിയില്‍ കൊണ്ടുവരണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു