suvara bible quize
പ്രെസ്റ്റൻ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന സുവാറ ഓൺലൈൻ ബൈബിൾ ക്വിസ് മത്സരങ്ങളുടെ ആദ്യ റൗണ്ടിലെ രണ്ടാമത്തെ മത്സരം ഇന്ന് നടക്കും . മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള ലിങ്ക് കുട്ടികൾക്ക് അവരുടെ രജിസ്റ്റേർഡ് ഈമെയിലിൽ ഇതിനോടകം അയച്ചിട്ടുണ്ട് . ഓരോ മത്സരങ്ങൾക്കും ബൈബിൾ അപ്പോസ്റ്റലേറ്റിൽ നിന്നും അയച്ചുതരുന്ന പുതിയ ലിങ്ക് ആണ് ഉപയോഗിക്കേണ്ടത് . മൂന്ന് ആഴ്ചകളിയിട്ടാണ് ആദ്യ റൗണ്ട് മത്സരങ്ങൾ നടത്തുന്നത് . ആദ്യ റൗണ്ടിലെ എല്ലാ മത്സരങ്ങളുടെയും മാർക്കുകൾ കൂട്ടിയതിനുശേഷം അതിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന എഴുപത്തിയഞ്ചു ശതമാനം കുട്ടികൾ രണ്ടാമത്തെ റൗണ്ടിലേക്കുള്ള മത്സരങ്ങൾക്ക് യോഗ്യത നേടും .എല്ലാ ശനിയാഴ്ചകളിലുമായിരിക്കും മത്സരങ്ങൾ നടത്തുക . മൂന്നു റൗണ്ടുകളിലായി നടത്തുന്ന മത്സരങ്ങളുടെ ഫൈനൽ മത്സരം ഓഗസ്റ്റ് ഇരുപത്തിയൊമ്പതാം തീയതി നടത്തും. ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ ബൈബിൾ അപ്പോസ്റ്റലേറ്റ് ആണ് സുവാറ ബൈബിൾ ക്വിസ് മത്സരങ്ങൾ രൂപതയിലെ മതപഠന കുട്ടികൾക്കായി സംഘടിപ്പിച്ചിരിക്കുന്നത്. സുവാറ ബൈബിൾ ക്വിസ് പഠന മത്സരത്തിലൂടെ കുട്ടികളെ ദൈവത്തിലും ദൈവ വചനത്തിലും ഉറപ്പുള്ളവരാക്കുവാൻ സാധിക്കുന്നു. ഭൂമിയിൽ അവതരിച്ച ദൈവവചനം , സദ്‌വാർത്ത പുതു തലമുറയിലൂടെ ഗ്രേറ്റ് ബ്രിട്ടനിലും ലോകം മുഴുവനിലും വളരട്ടെ. സുവാറ ബൈബിൾ ക്വിസ് മത്സരങ്ങൾക്കായി കുട്ടികൾ പഠിക്കേണ്ട ഓരോ ആഴ്ചത്തേയും ബൈബിൾ പഠന ഭാഗങ്ങളും മത്സരങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും വെബ്‌സൈറ്റിൽ കൊടുത്തിട്ടുണ്ട് . കൂടുതൽ വിവരങ്ങൾക്കായി ബൈബിൾ അപ്പൊസ്‌തലേറ്റുമായി ബന്ധപ്പെടുകയോ വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യണമെന്ന്‌ ബൈബിൾ ക്വിസ് പി ആർ ഓ ജിമ്മിച്ചൻ ജോർജ് അറിയിച്ചു . . http://smegbbiblekalotsavam.com/?page_id=595
Copyright © . All rights reserved