back to homepage

Tag "UK Universities"

ഓരോ വര്‍ഷവും പുതിയ ഇരകളെത്തേടുന്ന പീഡനവീരന്‍മാര്‍ യൂണിവേഴ്‌സിറ്റികളില്‍! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പഠനം 0

ഓരോ വര്‍ഷവും പുതിയ ഇരകളെ കണ്ടെത്തുകയും അവരെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്യുന്ന പീഡനവീരന്‍മാര്‍ യൂണിവേഴ്‌സിറ്റികളില്‍ ജോലി ചെയ്യുന്നതായി കണ്ടെത്തല്‍. 1752 ഗ്രൂപ്പ് എന്ന ക്യാംപെയിന്‍ ഗ്രൂപ്പും പോര്‍ട്‌സ്മൗത്ത് യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തു വന്നത്. വിദ്യാര്‍ത്ഥികളുമായോ കീഴ്ജീവനക്കാരുമായോ ആശ്വാസ്യകരമല്ലാത്ത ബന്ധം പുലര്‍ത്തുന്ന ജീവനക്കാരില്‍ പലരും അതു കൂടാതെ മറ്റു ബന്ധങ്ങളും കൊണ്ടുനടക്കുന്നുണ്ടെന്നാണ് വ്യക്തമായത്. ജീവനക്കാരില്‍ നിന്ന് ഒരേ വിധത്തിലുള്ള പെരുമാറ്റം നേരിടേണ്ടി വന്നിട്ടുള്ളതായി സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു.

Read More

ഡിഗ്രിയുണ്ടായിട്ടെന്തു കാര്യം. വിദ്യാഭ്യാസ വായ്പ തിരിച്ചടക്കാനെങ്കിലും ഉപകാരപ്പെട്ടാല്‍ ഭാഗ്യം. സമീപകാലത്ത് യൂണിവേഴ്‌സിറ്റി പഠനം പൂര്‍ത്തിയാക്കിയ 50 ശതമാനം ഉദ്യോഗാര്‍ത്ഥികളും വായ്പ തിരിച്ചടക്കാന്‍ പ്രാപ്തിയില്ലാത്തവര്‍; വായ്പയെടുത്ത വന്‍തുക വിദ്യാര്‍ത്ഥികള്‍ക്ക് ബാധ്യതയുണ്ടാക്കുന്നു 0

സമീപ കാലത്ത് യൂണിവേഴ്‌സിറ്റി പഠനം പൂര്‍ത്തിയാക്കിയ 50 ശതമാനം ഉദ്യോഗാര്‍ത്ഥികളും വിദ്യഭ്യാസ വായ്പ തിരിച്ചടക്കാന്‍ പ്രാപ്തിയില്ലാത്തവര്‍. വര്‍ഷങ്ങള്‍ തൊഴിലെടുത്താലും ഇവര്‍ വായ്പയെടുത്ത മുഴുവന്‍ തുകയും തിരിച്ചടക്കാന്‍ ഇവര്‍ക്ക് കഴിയില്ലെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. 30 വര്‍ഷത്തെ സമ്പാദ്യം ഉണ്ടെങ്കില്‍ പോലും തങ്ങളെടുത്ത വായ്പ തിരിച്ചടക്കാന്‍ കഴിയില്ലെന്ന് സ്‌കൂള്‍ വിദ്യഭ്യാസം പൂര്‍ത്തിയാക്കിയ 10 ശതമാനം പേരും വിശ്വസിക്കുന്നുത്. 28 ശതമാനം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ സ്ഥിതിയും സമാനമാണ്. സമീപ കാലത്ത് ബിരുദം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളില്‍ 42 ശതമാനവും വായ്പ മുഴുവനായും തിരിച്ചടക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ലോണ്‍ തിരിച്ചടക്കാന്‍ കഴിയാതെ വരുന്നത് വിദ്യാര്‍ത്ഥികളില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലോണ്‍ തുക തിരിച്ചടക്കാന്‍ പാകത്തിനുള്ള അത്രയും തുക സമ്പാദിക്കാന്‍ യൂണിവേഴ്‌സിറ്റി ബിരുദദാരികള്‍ക്ക് കഴിയാത്തതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്.

Read More

യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസ് നിരക്ക് കുറയ്ക്കില്ല; പ്രധാനമന്ത്രിയുടെ യൂണിവേഴ്‌സിറ്റി ഫണ്ടിംഗ് റിവ്യൂ പ്രഖ്യാപിച്ചു; ഫീസ് കുറയ്ക്കുന്നത് നികുതികള്‍ വര്‍ദ്ധിപ്പിക്കുമെന്ന് തെരേസ മേയ് 0

പ്രധാനമന്ത്രിയുടെ യൂണിവേഴ്‌സിറ്റി ഫണ്ടിംഗ് റിവ്യ പ്രഖ്യാപിച്ചു. യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസ് നിരക്ക് കുറയ്ക്കില്ലെന്ന് ഫണ്ടിംഗ് റിവ്യൂവില്‍ പറയുന്നു. യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസ് നിരക്ക് കുറയ്ക്കുന്നത് നികുതി വര്‍ദ്ധനവിന് കാരണമാകുമെന്നും ഇത് യൂണിവേഴ്‌സിറ്റി സീറ്റുകളെ പരിമിതപ്പെടുത്തുമെന്നും തേരേസ മേയ് പറയുന്നു. യൂണിവേഴ്‌സിറ്റികളില്‍ നിന്ന് വിദ്യാഭ്യാസത്തിന്റെ ഗുണഫലങ്ങള്‍ കൈപ്പറ്റുന്ന വിദ്യാര്‍ത്ഥികള്‍ അതിന്റെ വില നേരിട്ട് നല്‍കേണ്ടതായിട്ടുണ്ടെന്ന് തെരേസ മേയ് പറയുന്നു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സ്റ്റുഡന്റ് ഫിനാന്‍സിംഗ് ആന്റ് യൂണിവേഴസിറ്റി ഫണ്ടിംഗ് റിവ്യൂവാണ് തേരേസ മേയ് അവതരിപ്പിച്ചത്. അതേസമയം ട്യൂഷന്‍ ഫീസുകള്‍ നിര്‍ത്തലാക്കുമെന്നും മെയിന്റനനസ് ഗ്രാന്റുകള്‍ തിരിച്ചുകൊണ്ടു വരുമെന്നിമാണ് ലേബര്‍ പാര്‍ട്ടി നയം.

Read More