അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലെത്തുന്നതോടെ ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ആക്രമിക്കപ്പെടുമെന്ന് ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി. ചൈന-പാക്ക്-താലിബാന്‍ കൂട്ടുകെട്ട് ഇതിന് നേതൃത്വം നല്‍കുമെന്നും സുബ്രഹ്‌മണ്യ സ്വാമി ട്വീറ്റ് ചെയ്തു.
രാജ്യത്തെ ഭരണം പിടിച്ചെടുക്കാന്‍ പാക്കിസ്ഥാന്‍ താലിബാന് എല്ലാവിധ പിന്തുണകളും നല്‍കിയിരുന്നതായി അഫ്ഗാനിലെ താലിബാന്‍വിരുദ്ധ സംഘടനകള്‍ ആരോപിച്ചിരുന്നു. പാക്കിസ്ഥാനൊപ്പം തന്നെ ചൈനയും താലിബാനെ പിന്തുണയ്ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അഫ്ഗാനിസ്ഥാന്‍ വീണ്ടെടുക്കാനായി സൈനിക നീക്കം നടത്തുന്നതിന് എല്ലാ താലിബാന്‍ വിരുദ്ധ ശക്തികള്‍ക്കും ഇന്ത്യ വാതില്‍ തുറന്നു നല്‍കണമെന്നാണ് സുബ്രഹ്‌മണ്യന്‍ സ്വാമി ഞായറാഴ്ച പറഞ്ഞത്.
Taliban the first year will have as leaders of Afghanistan govt those who are with feigned moderate views. In the meantime, the Provincial leaders will be the genuine brutal Taliban hard liners. After a year, Afghanistan secured, Taliban, Pakistan, and China will attack India.
— Subramanian Swamy (@Swamy39) August 16, 2021
Leave a Reply