സൗത്ത് ഇന്ത്യന്‍ സിനിമയില്‍ പണക്കൊഴുപ്പിന്റെ കാര്യത്തില്‍ ഏറ്റവും മുന്നിലാണ് ടോളിവുഡ്. ഒടുവില്‍ പുറത്തിറങ്ങിയ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രം ബാഹുബലി ഈ വസ്തുതയെ സാധൂകരിക്കുന്നു. എന്നാല്‍ വെറും ഒരു ഗാന രംഗത്തിന് മാത്രം 2.25 കോടി ചിലവഴിച്ചുകൊണ്ട് തെലുങ്കില്‍ മറ്റൊരു ചിത്രം കൂടി പുറത്തിറങ്ങിയിരിക്കുകയാണ്. സ്പീഡിനൊടു എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ ഗാനരംഗത്തില്‍ തമന്നയും ബെല്ലംകൊണ്ട ശ്രീനിവാസയുമാണ് ചുവട് വയ്ക്കുന്നത്.
തമന്ന ഒരു ഗാനരംഗത്തില്‍ മാത്രം പ്രത്യക്ഷപ്പെടുന്നത് ഐറ്റം നമ്പര്‍ കാണിക്കുവാനല്ലെന്നും സ്ത്രീകള്‍ക്ക് ഗാനരംഗം ഏറെ ഇഷ്ടമാകുമെന്നും സംവിധായകന്‍ ഭീമനേനി ശ്രീനിവാസ റാവു പറഞ്ഞു. സൊണാരിക ബദോരിയ ആണ് ഈ തെലുങ്ക് മസാല ചിത്രത്തിലെ നായിക. തമിഴ് ചിത്രം സുന്ദര പാണ്ഡ്യന്റെ റീമേക്കാണ് ഈ ചിത്രം. നേരത്തെ അല്ലടു സീനു എന്ന ചിത്രത്തിലെ ലബ്ബര്‍ ബൊമ്മ എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തില്‍ ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. മികച്ച പ്രതികരണമാണ് പുതിയ ഗാനത്തിന് തിയേറ്ററില്‍ നിന്നും ലഭിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ