ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സ്‌കൂളില്‍ അധ്യാപകന്റെ ക്രൂര മര്‍ദ്ദനം. തലയ്ക്കും തോളിനും അടക്കം ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ വായില്‍ നിന്ന് ചോര വന്നിട്ടും അധ്യാപകര്‍ ആശുപത്രിയില്‍ എത്തിക്കാനോ വീട്ടില്‍ അറിയിക്കാനോ തയ്യാറായില്ല. ചാവക്കാട് തിരുവളയന്നൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് സംഭവം.

ക്ലാസിലെ ഗ്രൂപ്പ് ഫോട്ടോയില്‍ നിന്ന രീതി ശരിയായില്ലെന്ന് ആരോപിച്ചാണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ സംസ്‌കൃതം അധ്യാപകന്‍ അനൂപ് ക്രൂരമായി മര്‍ദ്ധിച്ചത്. മുഖത്ത് അടിയേറ്റ കുട്ടിയുടെ വായില്‍ നിന്നും മുക്കില്‍ നിന്നും രക്തം വരുന്നത് ഇപ്പോഴും തുടരുകയാണ്. കഴുത്തിലും മുതുകിലും കൈ കൊണ്ടുള്ള ഇടിയേറ്റ കുട്ടിക്ക് ഇപ്പോഴും പരസഹായം ഇല്ലാതെ നടക്കാന്‍ കഴിയുന്നില്ല. കുട്ടിയെ സ്‌കൂളിലെ പാര്‍ക്കിങ് ഏരിയയില്‍ വെച്ച് അനൂപ് മര്‍ദ്ദിക്കുന്നത് കണ്ട നാട്ടുകാരാണ് ഇയാളെ പിന്തിരിപ്പിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്‌കൂളിലെ സ്ഥിരം പ്രശ്‌നക്കാരനും കുട്ടികളെ ഇതിന് മുമ്പും ക്രൂരമായി മര്‍ദ്ദിച്ചിട്ടുള്ള വ്യക്തിയാണ് അനൂപ് എന്ന് സ്‌കൂളിലെ മറ്റു രക്ഷകര്‍ത്താക്കളും പറയുന്നു. ലഹരിക്ക് അടിമയായ ഇയാള്‍ ക്ലാസില്‍ വരുന്നത് പലപ്പോഴും ലഹരി ഉപയോഗിച്ച ശേഷം ആണെന്നും കുട്ടികള്‍ പറയുന്നു .

പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മറ്റൊരു കുട്ടിക്കും ഇത്തരം ഒരവസ്ഥ ഇനി ഉണ്ടാകരുത് എന്നും മര്‍ദ്ധനമേറ്റ കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.
ഇതിന് മുന്‍പും ഇതേ തരത്തില്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കുന്ന അനൂപ് ഈ സംഭവത്തിന് ശേഷം ഒളിവിലാണ് എന്നാണ് പോലീസ് പറയുന്നത്