ഫുൾടൈം ജോലിക്കു പുറമേ ആഴ്ചയിൽ 10 മണിക്കൂർ ഓൺലൈൻ ബിസിനസി ലൂടെ 42,000 പൗണ്ട് അധികവരുമാനം നേടുന്ന യോർക്ക്ഷയറിലെ അധ്യാപകൻ മാധ്യമ ശ്രദ്ധ നേടിയിരിക്കുകയാണ് .
സെക്കൻഡ് ഹാൻഡ് പുസ്തകങ്ങൾ വിറ്റ് താൻ എങ്ങനെയാണ് സമ്പാദിക്കുന്നത് എന്ന് അധ്യാപകൻ വെളിപ്പെടുത്തുന്നു. ഒരു സ്കൂളിലെ അധ്യാപകനായിരിക്കെ തന്നെ ഒരു ലാഭകരമായ ഹോബിയിലൂടെയാണ് 26കാരനായ എല്ലിയോട്ട് സ്ററൗട്ട് പണമുണ്ടാക്കുന്നത്. രണ്ടര പൗണ്ടിന് വാങ്ങിയ ഒരു മോണോപോളി ഗെയിം 40 പൗണ്ടിന് വിറ്റാണ് തുടക്കം. പുസ്തകങ്ങളാണ് കൂടുതൽ ലാഭകരം എന്ന കണ്ടെത്തിയതോടെ മുഴുവൻ ശ്രദ്ധയും അങ്ങോട്ടു കൊടുത്തു തുടങ്ങി. കുറഞ്ഞ വിലയ്ക്ക് ഉപയോഗിച്ച് പുസ്തകങ്ങൾ ലഭിക്കുന്ന കടകളിൽ നിന്നും ഓൺലൈനായും കൂടുതൽ ചെലവാക്കുന്ന പുസ്തകങ്ങൾ വാങ്ങി ആമസോൺ സർവീസിന്റെ സഹായത്തോടെയാണ് വിൽക്കുന്നത്, അത് അദ്ദേഹത്തിന്റെ സമയനഷ്ടവും ജോലിഭാരവും ലഘൂകരിക്കുന്നു. കൂടുതൽ വിറ്റഴിയുന്ന പുസ്തകങ്ങൾ പ്രത്യേകം ശ്രദ്ധിച്ചു വാങ്ങണമെന്നും അദ്ദേഹം പറയുന്നു.
രണ്ട് വർഷമായി ഞാൻ ആമസോണിൽ പുസ്തകങ്ങൾ വിൽക്കുന്നു. സ്ഥിരവരുമാനമുള്ള ജോലിയോടൊപ്പം എന്തെങ്കിലും ലാഭകരമായ ജോലി പുതുതായി തുടങ്ങണം എന്ന തോന്നലാണ് വില്പനയ്ക്ക് വഴിവെച്ചത്. തന്റെ വാടക, യാത്ര , ഭക്ഷണം തുടങ്ങിയവയുടെ ചെലവ് കൂടി വന്നപ്പോഴാണ് ഇത് തീരുമാനിച്ചത്. അമേരിക്കൻ സംരംഭകനായ ആയ ഗാരി വെയ്നെർചങ്ക്ന്റെ പോഡ്കാസ്റ്റ് ലൂടെയാണ് അദ്ദേഹം ആദ്യമായി ഇങ്ങനെയൊരു മാർഗത്തെ കുറിച്ച് മനസ്സിലാക്കുന്നത്. ടിവി ,ഇൻസ്റ്റഗ്രാം എന്നിവ ഉപയോഗിക്കുന്നത് കുറച്ചതുമൂലം കിട്ടിയ സമയമാണ് ഇതിനായി കണ്ടെത്തിയത്. പോഡ്കാസ്റ്റ് കണ്ടതിനുശേഷം യൂട്യൂബിൽ കയറി വിശദമായി കാര്യങ്ങൾ മനസ്സിലാക്കി. ആരെങ്കിലും സാധനം വാങ്ങിയാൽ അത് പായ്ക്ക് ചെയ്ത് അയക്കുന്നതും മേൽനോട്ടം വഹിക്കുന്നതും അനുബന്ധ ജോലികളും നമ്മൾ ചെയ്യേണ്ടതില്ല. അതൊക്കെ ആമസോൺ നോക്കിക്കോളും. പക്ഷേ വിൽപ്പനയ്ക്ക് അയക്കേണ്ടത് എന്തൊക്കെ എന്ന് തീരുമാനിക്കേണ്ടതും കുറഞ്ഞ ചെലവിൽ അത് വാങ്ങേണ്ടതും നമ്മളാണ്.
അദ്ദേഹം തന്റെ കച്ചവട രഹസ്യം സാധാരണക്കാർക്കുവേണ്ടി പങ്കുവെക്കുന്നു. ഓൺലൈൻ കച്ചവടത്തിന് അദ്ദേഹത്തിന്റെ നിർദേശങ്ങൾ ഇവയാണ്.
- ആദ്യം നിങ്ങൾ ഇൻസ്റ്റഗ്രാം പേജ് തുടങ്ങണം, മറ്റുള്ളവരുടെ വിശ്വാസ്യതയും ഉറപ്പും നേടിയെടുക്കണം.
- ചെലവ് പരമാവധി കുറയ്ക്കണം ഉദാഹരണത്തിന് പായ്ക്കിങ്ങിനു ആവശ്യമായ കാർഡ്ബോർഡ് പെട്ടികൾ പണച്ചെലവില്ലാതെ കിട്ടാനുള്ള വഴി നോക്കണം.
- ഓൺലൈനായും സാധനങ്ങൾ വാങ്ങി കരുതണം, എല്ലായ്പ്പോഴും പുറത്തു നിന്നും വാങ്ങി ലാഭകരമായി വിൽക്കാൻ കഴിയണമെന്നില്ല.
- പുസ്തകങ്ങളാണ് വിൽപനയ്ക്ക് ഏറ്റവും നല്ലത്.
- എല്ലാ പുസ്തകങ്ങളും നന്നായി വിറ്റു പോകണമെന്നില്ല അതിനാൽ സൂക്ഷിച്ചു തെരഞ്ഞെടുക്കണം.
വിറ്റ് പോകാത്ത പുസ്തകങ്ങൾക്ക് നൽകിയ വാടകയിനത്തിൽ മാത്രമാണ് തനിക്ക് കുറച്ചു നഷ്ടം വന്നിട്ടുള്ളത് എന്ന് അദ്ദേഹം പറയുന്നു. അധികവരുമാനം ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് ഒരു മാതൃകയാണ് ഈ യുവാവ്.
Leave a Reply