ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിസ്റ്റോളിലെ എക്യുപ്പേഴ്‌സ് ചര്‍ച്ചില്‍ രണ്ടര വയസ്സുകാരനായ കുഞ്ഞ് ലൂക്കിന്റെ വിടവാങ്ങൽ ചടങ്ങ് പ്രാർത്ഥനാ നിർഭരമായ ചടങ്ങുകളുടെ നടന്നു.. പ്രിയപ്പെട്ടവരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ, കണ്ണീരല്ല പ്രാർത്ഥനയായിരുന്നു പ്രധാനമായത്. കുഞ്ഞ് ലൂക്ക് ചെറുപ്രായത്തിൽ തന്നെ പാട്ടിലൂടെയും കലാ പ്രവർത്തനങ്ങളിലൂടെയും എല്ലാവരുടെയും കണ്ണിലുണ്ണിയായിരുന്നു . ബാല്യത്തിലെ കുഞ്ഞിന് ലൂക്കീമിയ രോഗം കണ്ടെത്തിയെങ്കിലും, മനസ്സ് തളരാതെ പ്രത്യാശയോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു കുടുംബം.

“അവൻ യേശുവിന്റെ അരികിലേക്കാണ് മുൻപായി പോയത്” എന്ന് ചടങ്ങിൽ സംസാരിച്ച പിതാവ് നോബിള്‍ വികാരഭരിതനായി പറഞ്ഞു. ദൈവത്തെ സ്നേഹിച്ചും വേദനിക്കുന്നവർക്കായി പ്രാർത്ഥിച്ചും ജീവിച്ച കുഞ്ഞ് ലൂക്ക്, തന്റെ ചെറുപ്രായത്തിൽ തന്നെ 40 പേർക്ക് ബൈബിൾ സമ്മാനിച്ചിരുന്നതായി കുടുംബം ഓർത്തെടുത്തു.

ഫാ. ഷിബു മത്തായിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഡോ. ബ്ലെസൻ മേമനയുടെ ഗാനശുശ്രൂഷയും ഉൾപ്പെട്ടിരുന്നു. നിരവധി പാസ്റ്റർമാരും വിശ്വാസികളും പങ്കെടുത്ത അനുസ്മരണത്തിൽ, യുകെയിലും ഇന്ത്യയിലുമുള്ള നിരവധി പേരാണ് ഓൺലൈനായി പ്രാർത്ഥനയിൽ പങ്കുചേർന്നത് . യുണൈറ്റഡ് ബ്രിസ്റ്റോൾ മലയാളി അസോസിയേഷനും ബ്രിസ്കയും ഉൾപ്പെടെ വിവിധ മലയാളി സംഘടനകളും കുഞ്ഞ് ലൂക്കിന് അന്തിമോപചാരം അർപ്പിച്ചു. പ്രത്യാശയും ദൈവസാന്നിധ്യവും നിറഞ്ഞ ഈ വിടവാങ്ങൽ, ബ്രിസ്റ്റോൾ സമൂഹത്തെ ആഴത്തിൽ സ്പർശിച്ചു.











Leave a Reply