ന്യൂസ് ഡെസ്ക്, മലയാളം യുകെ
റീപ്രോഗ്രാം ചെയ്ത ചർമ്മങ്ങളും സ്റ്റെം സെല്ലുകളോ ഉപയോഗിച്ച് ഇൻ-വിട്രോ ഗെയിമറ്റുകൾ (IVGs) വഴി ലാബുകളിൽ അണ്ഡങ്ങളും ബീജങ്ങളും സൃഷ്ടിക്കുന്നതിൽ ശാസ്ത്രജ്ഞർ അതിവേഗം മുന്നേറുകയാണ്. സുപ്രധാനമായ സിലിക്കൺ വാലി നിക്ഷേപത്തിൻ്റെ പിന്തുണയോടെ അടുത്ത ദശകത്തിനുള്ളിൽ ഈ മുന്നേറ്റം യാഥാർത്ഥ്യമാകും. നിലവിൽ യുകെയുടെ ഫെർട്ടിലിറ്റി റെഗുലേറ്റർ ഈ സാങ്കേതികവിദ്യയുടെ പ്രത്യാഘാതങ്ങളെ കുറിച്ച് പഠിച്ച് വരികയാണ്. സയൻസ് ഫിക്ഷൻ പോലെ തോന്നുമെങ്കിലും, ഫെർട്ടിലിറ്റി ഗവേഷണത്തിലെ ഒരു പ്രധാന നാഴികക്കല്ലായി ഐവിജികളെ കണക്കാക്കാം.
ഇൻ-വിട്രോ ഗെയിമറ്റുകളുടെ (ഐവിജി) നടപ്പിലാക്കുന്നത് വഴി ഗർഭധാരണത്തിനുള്ള പ്രായ തടസ്സങ്ങൾ ഇല്ലാതാക്കുകയും സ്വവർഗ ദമ്പതികൾക്ക് ജൈവിക കുട്ടികളുണ്ടാകാൻ സാധിക്കുകയും ചെയ്യും. Iഐവിജികൾ വഴി ബീജത്തിൻ്റെയും അണ്ഡത്തിൻ്റെയും ലഭ്യത വിപുലീകരിക്കാനും കുറഞ്ഞ ബീജത്തിൻ്റെ എണ്ണം ഉള്ള പുരുഷന്മാർക്കും അല്ലെങ്കിൽ കുറഞ്ഞ അണ്ഡാശയ ശേഖരമുള്ള സ്ത്രീകൾക്ക് പുതിയ ചികിത്സകൾ നൽകാനും സാധിക്കും. ഈ സാങ്കേതികവിദ്യ “സോളോ പാരൻ്റിംഗ്”, “മൾട്ടിപ്ലക്സ് പാരൻ്റിംഗ്” തുടങ്ങിയ സാധ്യതകളിലേയ്ക്കും വാതിലുകൾ തുറക്കുന്നു.
സുരക്ഷാ കാരണങ്ങളാൽ ഇൻ-വിട്രോ ഗെയിമറ്റുകളുടെ (ഐവിജി) ക്ലിനിക്കൽ ഉപയോഗം നിലവിൽ നിരോധിച്ചിരിക്കുകയാണ്. അണ്ഡവും ബീജവും ഒരേ വ്യക്തിയിൽ നിന്ന് സൃഷ്ടിക്കപ്പെടുന്ന “സോളോ പാരൻ്റിംഗ്” ഉൾപ്പെടെയുള്ള സങ്കീർണ്ണമായ ധാർമ്മിക പ്രശ്നങ്ങളും സാങ്കേതികവിദ്യ ഉയർത്തുന്നു. സുരക്ഷാ കാരണങ്ങളാൽ സോളോ പാരൻ്റിംഗ് നിരോധിക്കണമെന്ന് എച്ച്എഫ്ഇഎ അംഗങ്ങൾ പറയുന്നു.
Leave a Reply