ടെക്‌നോപാർക്ക് ജീവനക്കാരൻ കെട്ടിടത്തിൽ നിന്നും വീണു മരിച്ച സംഭവം ആത്മഹത്യയെന്ന് പോലീസ്. യുവാവിൻറെ ആത്മഹത്യകുറിപ്പ് കണ്ടെത്തി. ആദ്യം അബദ്ധത്തിൽ താഴെ വീണതാണെന്നാണ് കരുതിയതെങ്കിലും പിന്നീട് ആത്മഹത്യയാണെന്ന് കണ്ടെത്തുകയായിരുന്നു.

ടെക്‌നോപാർക്കിലെ സ്റ്റാർട്ടപ്പ് സംരംഭമായ ടോസിൽ എന്ന കമ്പനിയിലെ ജീവനക്കാരനായ മണക്കാട് സ്വദേശി രോഷിത് എസ് (23) ആണ് ഇന്ന് വൈകിട്ട് ഓഫീസ് കെട്ടിടത്തിൽ നിന്നും ചാടി മരിച്ചത്. രോഷിതിൻറെ മരണത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസിന് അപകട സമയത്തെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘എന്റെ മരണത്തിന് കമ്പനി ഉത്തരവാദിയല്ലെന്ന്’ രോഷിതിൻറെ കൈയ്യിൽ പേന കൊണ്ട് എഴുതിയിട്ടുണ്ടെന്നാണ് വിവരം. സംഭവം ആത്മഹത്യ ആണെന്നാണ് പ്രാഥമിക വിവരമെന്ന് കഴകൂട്ടം പോലീസ് പറഞ്ഞു. യുവാവ് ഡിപ്രഷന് മരുന്ന് കഴിച്ചിരുന്നതായി സഹപ്രവർത്തകർ പറഞ്ഞു.

ഇന്ന് വൈകിട്ട് നാലു മണിയോടെയാണ് സി-ഡാക് കെട്ടിടത്തിലെ നാലാം നിലയിൽ നിന്ന് രോഷിത് വീണത്. തലയിടിച്ച് വീണ രോഷിതിനെ ഉടൻ 108 ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്ത് വെച്ചുതന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ വ്യക്തമാക്കി.