ന്യൂസ് ഡെസ്ക്, മലയാളം യുകെ

വെൽസിലെ ട്രിയോർക്കിയിൽ നിന്നുള്ള 19-കാരനായ കോറി ജോൺസിന് 37 പെൺകുട്ടികളോട് ഓൺലൈനായി ലൈംഗിക അതിക്രമം നടത്തിയ കേസിൽ കാർഡിഫ് ക്രൗൺ കോടതി എട്ട് വർഷം തടവിന് വിധിച്ചു . 2022 മുതൽ 2024 വരെയാണ് കുറ്റകൃത്യങ്ങൾ നടന്നത്. പത്ത് മുതൽ പതിനാറ് വയസ്സുവരെ പ്രായമുള്ള പെൺകുട്ടികളാണ് ഇരകളായത്. ജോൺസ് 69 കുറ്റങ്ങൾക്ക് കുറ്റസമ്മതം നടത്തി. ഇതിൽ ബ്ലാക്ക്‌മെയിൽ, പ്രായപൂർത്തിയാകാത്തവരോട് ലൈംഗിക പ്രവർത്തനം ആവശ്യപ്പെടൽ, അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കൽ തുടങ്ങിയവ ഉൾപ്പെടുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജോൺസ് സ്നാപ്‌ചാറ്റ് വഴി വ്യാജനാമങ്ങൾ ഉപയോഗിച്ച് കുട്ടികളുമായി ബന്ധപ്പെടുകയും ആദ്യം വിശ്വാസം നേടിയ ശേഷം നഗ്നചിത്രങ്ങളും വീഡിയോകളും അയയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തതായി കോടതി വിചാരണയ്ക്കിടെ തെളിഞ്ഞു. ചിലർ നിരസിച്ചതിനെ തുടർന്ന് അയച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി കുട്ടികളെ ബ്ലാക്ക്‌മെയിൽ ചെയ്തതായും കണ്ടെത്തി. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് 172 അശ്ലീല ബാലചിത്രങ്ങളും വീഡിയോകളും പൊലീസ് കണ്ടെത്തിയിരുന്നു .

മാതാപിതാക്കളുടെ മേൽനോട്ടമില്ലാതെ കുട്ടികൾക്ക് സോഷ്യൽ മീഡിയയിൽ പ്രവേശനം ലഭിക്കുന്നതിന്റെ അപകടങ്ങളെ ഈ കേസ് വ്യക്തമാക്കുന്നു എന്ന്‌ കേസിന്റെ വിചാരണയ്ക്കിടെ ജഡ്ജി ജെറമി ജെൻകിൻസ് അഭിപ്രായപ്പെട്ടിരുന്നു . പോൺഗ്രഫിക്ക് അടിമയായ വ്യക്തിയാണ് പ്രതിയെന്ന് ജഡ്ജി വിലയിരുത്തി. കോറി ജോൺസിനെ ലൈംഗിക കുറ്റവാളികളുടെ പട്ടികയിൽ ജീവിതകാലം മുഴുവൻ ഉൾപ്പെടുത്തിയിട്ടുണ്ട് . “ഓൺലൈനിലെ തെറ്റായ വിവരങ്ങൾ ഉപയോഗിച്ച് പെൺകുട്ടികളെ പീഡിപ്പിച്ച ഈ പ്രവൃത്തികൾ സമൂഹത്തിന് മുഴുവൻ മുന്നറിയിപ്പാണ് നൽകുന്നതെന്ന് അന്വേഷണം നയിച്ച ഡിറ്റക്ടീവ് ഇൻസ്പെക്ടർ സ്റ്റുവർട്ട് പ്രെൻഡിവിൽ പറഞ്ഞു.