ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗാസയിൽ പോരാടുന്നതിനിടെ വാർ ക്രൈം ചെയ്തെന്ന പരാതിയിൽ ബ്രിട്ടീഷുകാർക്കെതിരെ കുറ്റം ചുമത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഗാസയിൽ ഇസ്രായേലി സൈന്യത്തിൽ സേവനമനുഷ്ഠിച്ച 10 ബ്രിട്ടീഷുകാർക്കെതിരായ യുദ്ധക്കുറ്റ പരാതി യുകെയിലെ പ്രമുഖ മനുഷ്യാവകാശ അഭിഭാഷകരിൽ ഒരാൾ മെറ്റ് പോലീസിന് സമർപ്പിക്കും. കുറ്റാരോപിതരായ വ്യക്തികൾ ഇരട്ട പൗരത്വമുള്ളവർ ആണെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ഇവർ സിവിലിയന്മാരെയും രക്ഷാപ്രവർത്തകരെയും കൊലപ്പെടുത്തിയതായും കുറ്റപത്രത്തിലുണ്ട് . ഇതുകൂടാതെ ആശുപത്രികൾ ഉൾപ്പെടെയുള്ള സിവിലിയൻ പ്രദേശങ്ങളിൽ വിവേചന രഹിതമായ ആക്രമണങ്ങൾ നടത്തിയതായും കുറ്റപത്രത്തിൽ പറയുന്നുണ്ട്. 240 പേജുള്ള കുറ്റപത്രം സ്കോട്ട്‌ലൻഡ് യാർഡിൻറെ വാർ യൂണിറ്റിന് ഉടനെ സമർപ്പിക്കുമെന്നാണ് അറിയാൻ സാധിച്ചത്. ഹേഗിലെ യുകെ അഭിഭാഷകരും ഗവേഷകരും അടങ്ങുന്ന ഒരു സംഘം തയ്യാറാക്കിയ റിപ്പോർട്ടിൽ, ചരിത്ര സ്മാരകങ്ങളും മതപരമായ സ്ഥലങ്ങളും ഉൾപ്പെടെയുള്ള സംരക്ഷിത സ്ഥലങ്ങളിൽ ഏകോപിത ആക്രമണങ്ങൾ, സിവിലിയന്മാരെ നിർബന്ധിതമായി സ്ഥലംമാറ്റുകയും ചെയ്തതായും പറയുന്നു .


നിയമപരമായ കാരണങ്ങളാൽ, ഓഫീസർ തലത്തിലുള്ള വ്യക്തികൾ ഉൾപ്പെടെയുള്ള സംശയിക്കപ്പെടുന്നവരുടെ പേരുകളോ പൂർണ്ണ റിപ്പോർട്ടോ പരസ്യമാക്കുന്നില്ല. ബ്രിട്ടീഷുകാർക്ക് എതിരെ കുറ്റപത്രം സമർപ്പിച്ചത് രാജ്യാന്തര തലത്തിൽ ഇസ്രയേലിന് വൻ തിരിച്ചടിയാണെന്നാണ് നയതന്ത്ര വിദഗ്ധർ കരുതുന്നത്. കാരണം ഗാസയിൽ നടത്തിയ ആക്രമണത്തിൽ തങ്ങളുടെ സൈന്യം ഒരു വാർ ക്രൈം ചെയ്തെന്ന ആരോപണങ്ങൾ ഇസ്രയേൽ നിരന്തരം നിഷേധിച്ചിരുന്നു. ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 50000 ത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. അവരിൽ ഭൂരിഭാഗവും സാധാരണക്കാരായിരുന്നു. 2023 ഒക്ടോബർ 7-ന് തെക്കൻ ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന് മറുപടിയായായിരുന്നു സൈനിക നടപടി. ആ ആക്രമണത്തിൽ 1,200-ലധികം പേർ കൊല്ലപ്പെടുകയും 250 പേരെ ബന്ദികളാക്കുകയും ചെയ്തു.