ആരാധകരോട് കൂട്ടുകാരുടെ ഫോണ്‍ നമ്പര്‍ ചോദിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വിവാദത്തില്‍. സോഷ്യല്‍ മീഡിയയിലൂടെ വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ പരസ്യപ്പെടുത്തിയെന്ന ഗുരുത ആരോപണമാണ് സച്ചിന്‍ നേരിടുന്നത്.
ഏതോ ഒരു പരസ്യത്തിന്റെ ഭാഗമായി ആരാധകരുടെ കൂട്ടുകാരുടെ ഫോണ്‍ നമ്പറുകള്‍ പോസ്റ്റ് ചെയ്യാന്‍ സച്ചിന്‍ ട്വിറ്ററിലൂടെ ആവശ്യപ്പെടുകയായിരുന്നു. വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ പരസ്യപ്പെടുന്നത് മൂലം ഉണ്ടാകാവുന്ന കുഴപ്പങ്ങളെ കുറിച്ച് യാതൊരു ധാരണയുമില്ലാതെയായിരുന്നു സച്ചിന്റെ ആ ട്വീറ്റ്.

Image result for sachin-tendulkar-involved-in-shocking-blunder-on-twitter

‘നിങ്ങള്‍ക്ക് തൊണ്ടിന്യായങ്ങള്‍ പറഞ്ഞ് ഫിറ്റ് ആകാതിരിക്കുന്ന ഒരു കൂട്ടുകാരനുണ്ടോ? എങ്കില്‍ എനിക്ക് അവരുടെ സിറ്റിയും ഫോണ്‍ നമ്പറും ടാഗ് ചെയ്യൂ എന്നാണ് സച്ചിന്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്. താന്‍ അവരെ നേരിട്ട് ബോധവല്‍ക്കരിക്കാന്‍ വിളിക്കുമെന്നും സച്ചിന്‍ വാഗ്ദാനം ചെയ്യ്തു.
ഇതോടെ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ നിരവധി പേര്‍ അവരുടെ കൂട്ടുകാരുടെ ഫോണ്‍ നമ്പറും സ്ഥലവുമെല്ലാം കമന്റ് ചെയ്യുകയായിരുന്നു. ചിലര്‍ ഇതിന്റെ സുരക്ഷ വശങ്ങളെ കുറിച്ചെല്ലാം ചൂണ്ടിക്കാട്ടിയെങ്കിലും ‘ക്രിക്കറ്റ് ദൈവത്തിന്’ ഫോണ്‍ നമ്പര്‍ നല്‍കിയാല്‍ യാതൊരു കുഴപ്പവുമാകില്ലെന്നാണ് കടുത്ത ആരാധകരുടെ പ്രതികരണം.
ഇതോടെ ഓസ്‌ട്രേലിയന്‍ വെബ് സെക്യൂരിറ്റി അംഗം പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു. ട്രോണി ഹണ്ട് പ്രശ്‌നത്തില്‍ ഗുരുതര സ്വഭാവം വ്യക്തമാക്കി ട്വീറ്റ് ചെയ്തു. ഇതോടെ തന്റെ ട്വീറ്റ് തന്നെ ഡിലീറ്റ് ചെയ്ത് സച്ചിന്‍ ‘തടിതപ്പി’

 


നിരവധി പേരാണ് ഇതോടെ സച്ചിന്‍ വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നു കയറാന്‍ ശ്രമിച്ചതെന്നും സച്ചിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയത്. സംഭവത്തെ കുറിച്ച് ഇന്ത്യന്‍ സൈബര്‍ സുരക്ഷാ വിഭാഗമോ, കേന്ദ്ര സര്‍ക്കാരോ പ്രതികരിക്കാന്‍ തയ്യാറായില്ല. വിദേശ രാജ്യങ്ങള്‍ വന്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് സച്ചിന്‍ ചെയ്തിരിക്കന്നത്. ട്വിറ്ററിന്റേയും പോളിസിയ്ക്ക് എതിരാണ് സച്ചിന്റെ നടപടി.