അപ്പച്ചന്‍ കണ്ണഞ്ചിറ

ലണ്ടന്‍: പ്രമുഖ ധ്യാന ചിന്തകനും, തിരുവചന ശുശ്രുഷകനുമായ ഫാ.ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ നയിക്കുന്ന ടെന്‍ഹാം നൈറ്റ് വിജില്‍ നാളെ ശനിയാഴ്ച നടത്തപ്പെടുന്നതാണ്. ആല്മീയ കൃപകളുടെയും, പരിശുദ്ധാല്മ വരദാനങ്ങളുടെയും അനുഗ്രഹ വേദിയായി മാറിയ പ്രത്യുത നൈറ്റ് വിജില്‍ ടെന്‍ഹാം ദി മോസ്റ്റ് ഹോളി നെയിം കത്തോലിക്ക ദേവാലയത്തില്‍ വെച്ചാണ് നടത്തപെടുക. രാത്രി മണി ആരാധനയോടൊപ്പം തഥവസരത്തില്‍ പരിശുദ്ധ ഫാത്തിമാ മാതാവിന്റെ തിരുന്നാളും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്.

ശനിയാഴ്ച വൈകുന്നേരം 7:30 നു പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ ശുശ്രുഷകള്‍ ആരംഭിക്കുന്നതാണ്. കരുണക്കൊന്തക്കു ശേഷം ബ്ര.ചെറിയാന്‍ നയിക്കുന്ന പ്രെയിസ് ആന്‍ഡ് വര്‍ഷിപ്പ് ശുശ്രുഷ നടത്തപ്പെടും. ഒമ്പതു മണിക്ക് ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാന. തുടര്‍ന്ന് വചന പ്രഘോഷണത്തിനും ആരാധനക്കും ശേഷം രാത്രി 11:45 ഓടെ ശുശ്രുഷകള്‍ സമാപിക്കുന്നതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ടെന്‍ഹാം നൈറ്റ് വിജില്‍ ശുശ്രുഷകളില്‍ പങ്കുചേര്‍ന്നു തങ്ങളുടെ പ്രാര്‍ത്ഥനകളും അഭിലാഷങ്ങളും ദൈവ സമക്ഷം സമര്‍പ്പിക്കുവാനും കൃപകളും അനുഗ്രഹങ്ങളും പ്രാപിക്കുവാനും ലഭിക്കുന്ന ഈ അവസരം ഉപയോഗിക്കുവാന്‍ ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല ഏവരെയും സസ്‌നേഹം ക്ഷണിച്ചു കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോമോന്‍ ഹെയര്‍ഫീല്‍ഡ് – 07804691069 ; ഷാജി വാഡ്ഫോര്‍ഡ് : 07737702264

പള്ളിയുടെ വിലാസം.
The Most Holyname church,Oldmill Road,DENHAM,Uxbridge.Ub9 5AR.