ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

രണ്ട് കൂട്ട വെടിവെപ്പിൻെറ പശ്ചാത്തലത്തിൽ തോക്ക് നിയമങ്ങൾ കർശനമാക്കണമെന്ന ആവശ്യവുമായി യുഎസിൽ ഉടനീളം റാലി നടത്തി പതിനായിരക്കണക്കിന് പ്രതിഷേധക്കാർ. എനിക്ക് വെടി ഏൽക്കുന്നതിൽ നിന്ന് സ്വാതന്ത്ര്യം വേണമെന്ന മുദ്രാവാക്യങ്ങളുയർത്തി നൂറുകണക്കിന് മാർച്ചുകളാണ് യുഎസിൽ നടന്നത്. യുഎസ് പ്രസിഡൻറ് ജോ ബൈഡൻ പ്രതിഷേധങ്ങളെ പിന്തുണച്ചുകൊണ്ട് എല്ലാവർക്കും ഒരേപോലെ ബാധകമായ തോക്ക് സുരക്ഷാ നിയമം പാസാക്കണമെന്ന് കോൺഗ്രസിനോട് ആവശ്യപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തോക്ക് നിയമങ്ങൾ കർശനമാക്കണമെന്ന ശക്തമായ ആവശ്യമാണ് മുന്നോട്ട് വരുന്നതെങ്കിലും നിയമപരമായ മാറ്റത്തിനുള്ള സാധ്യത റിപ്പബ്ലിക്കൻ പാർട്ടി റദ്ദാക്കാനാണ് സാധ്യത. മെയ് 24-ന് ടെക്‌സാസിലെ ഉവാൾഡിലെ റോബ് എലിമെന്ററിയിൽ നടന്ന വെടിവെപ്പിൽ 19 കുട്ടികളും രണ്ട് മുതിർന്നവരും കൊല്ലപ്പെട്ടിരുന്നു. ന്യൂയോർക്കിലെ ബഫല്ലോയിൽ 10 പേർ കൊല്ലപ്പെട്ടിരുന്നു. തുടർച്ചയായ ഈ ആക്രമണങ്ങളാണ് യുഎസിൽ തോക്ക് നിയന്ത്രണത്തിനുള്ള നടപടികളിൽ മാറ്റങ്ങൾ ഉടൻ സ്വീകരിക്കണമെന്ന പ്രതിഷേധം ഉയർത്തിയത്.

ശനിയാഴ്ച, ഫ്ലോറിഡയിലെ പാർക്ക്‌ലാൻഡ് സ്‌കൂൾ വെടിവയ്പിൽ നിന്ന് രക്ഷപ്പെട്ടവർ സ്ഥാപിച്ച ഗൺ സേഫ്റ്റി ഗ്രൂപ്പായ മാർച്ച് ഫോർ ഔർ ലൈവ്സ് വാഷിംഗ്ടൺ ഡിസി, ന്യൂയോർക്ക്, ലോസ് ഏഞ്ചൽസ്, ചിക്കാഗോ എന്നിവയുൾപ്പെടെ രാജ്യത്തുടനീളം 450 റാലികൾ നടത്തും എന്ന് അറിയിച്ചു. സംഭവത്തെ കുറിച്ച് ഒരു നടപടി എടുക്കുന്നതുവരെ തങ്ങൾ പ്രതിഷേധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.