ന്യൂസ് ഡെസ്ക്, മലയാളം യുകെ

അവധിക്കാല സമയത്ത് കുട്ടികൾ ഫോണുകളും കമ്പ്യൂട്ടറുകളും ഉപയോഗിക്കുന്നത് കൂടാനുള്ള സാധ്യതയുണ്ട്. ഭീകരതയ്ക്ക് എതിരെ പോരാടുന്ന നിരവധി യുകെ ഏജൻസികളാണ് ഈ സാഹചര്യങ്ങൾ ഭീകര സംഘടനകൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യതകളിലേയ്ക്ക് വിരൽ ചൂണ്ടുന്നത്. ഉത്തരം ഭീകര സംഘടനകൾ കുട്ടികളെ ഓൺലൈനിൽ സ്വാധീനിക്കാനും ദുരുപയോഗം ചെയ്യാനുമുള്ള സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൗണ്ടർ ടെററിസം പോലീസിംഗ് (CTP), MI5, നാഷണൽ ക്രൈം ഏജൻസി (NCA) എന്നിവരാണ് മാതാപിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട്, സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത് . മാതാപിതാക്കൾ ഓൺലൈനിൽ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നത് ഉചിതമായിരിക്കും. ഇതു കൂടാതെ ചൈൽഡ് പ്രൊട്ടക്ഷൻ ആവശ്യമായ സോഫ്റ്റ്‌വെയറുകളും കുട്ടികൾ ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ ഉൾപ്പെടുത്തണമെന്നും നിർദ്ദേശം നൽകപ്പെട്ടിട്ടുണ്ട്. ലൈംഗിക അക്രമം,സ്വയം ഉപദ്രവിക്കൽ, ആത്മഹത്യാ ഉള്ളടക്കം, മൃഗങ്ങളോടുള്ള ക്രൂരത, കുട്ടികളുടെ അസഭ്യ ചിത്രങ്ങൾ,തീവ്രവാദ ഉള്ളടക്കം തുടങ്ങിയവ അടങ്ങിയ വെബ്സൈറ്റുകളിൽ കുട്ടികൾ പ്രവേശിക്കുന്ന ഗുരുതരമായ സാഹചര്യം കൂടി വരുന്നതായി ഈ രംഗത്തെ വിദഗ്ധർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.


സദാ വികസിച്ചു കൊണ്ടിരിക്കുന്ന ഡിജിറ്റൽ ലോകത്ത് ഓൺലൈൻ സുരക്ഷ കൈകാര്യം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് തീവ്രവാദ വിരുദ്ധ പോലീസിലെ പ്രിവന്റ് സീനിയർ നാഷണൽ കോർഡിനേറ്റർ വിക്കി ഇവാൻസ് പറഞ്ഞു. ഓൺലൈനിൽ അനുചിതമായ ഉള്ളടക്കം കണ്ടാൽ എന്തുചെയ്യണമെന്ന് അറിയാൻ മാതാപിതാക്കൾ കുട്ടികളെ പ്രാപ്തരാക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നതായി അവർ കൂട്ടിച്ചേർത്തു. പ്രായം കുറഞ്ഞ കുറ്റവാളികളുടെ എണ്ണം കൂടുന്നതിന് പ്രധാനമായും കുട്ടികളുടെ ഓൺലൈൻ ഉപയോഗമാണ് കാരണമെന്നാണ് പോലീസ് അഭിപ്രായപ്പെടുന്നത്. ഈ പ്രവണത ആശങ്കാജനകമാണ് എന്നും ഏതാനും ചെറിയ ക്ലിക്കുകളിലൂടെ യുവാക്കൾക്ക് ഓൺലൈനിൽ തീവ്രവാദപരമായ ഉള്ളടക്കം ഉപയോഗിക്കുന്നവരുമായി സംസാരിക്കാൻ കഴിയും എന്നും MI5-ൻെറ ഡയറക്ടർ ജനറൽ സർ കെൻ മക്കല്ലം പറഞ്ഞു.