കേരളം ഉൾപ്പെടെ എട്ടു സംസ്ഥാനങ്ങളിൽ ഭീകരാക്രമണ ഭീഷണി സാധ്യതയുണ്ടെന്ന് ബെംഗളൂരു പൊലീസിന് ഇന്നലെ ലഭിച്ച സന്ദേശം വ്യാജമെന്ന് സ്ഥിരീകരിച്ചു. സന്ദേശമയച്ചയാളെ ബെംഗളൂരു പൊലീസ് അറസ്റ്റുചെയ്തു. ആവലഹള്ളി സ്വദേശിയായ മുന്‍ സൈനികന്‍ സ്വാമി സുന്ദരമൂര്‍ത്തിയാണ് അറസ്റ്റിലായത്. ഇന്നലെ ലഭിച്ച സന്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ സുരക്ഷ ശക്തമാക്കിയിരുന്നു.
ഇന്നലെ രാത്രിയിലാണ് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലേയ്ക് ഭീഷണി സന്ദേശമെത്തുന്നത്. ലോറി ഡ്രൈവറായ സ്വാമി സുന്ദർ മൂർത്തിയെന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തിയാണ് ഫോണിൽ സന്ദേശം നൽകിയത്. കേരള, തമിഴ്നാട്, കർണാടക, ഗോവാ, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിസംസ്ഥാനങ്ങളിലെ നഗരങ്ങളിൽ ഭീകരാക്രമണമുണ്ടാകുമെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നായിരുന്നു ഇയാളുടെ സന്ദേശം.
നഗരങ്ങളിൽ ട്രെയിനുകൾ ലക്ഷ്യമിട്ടായിരിക്കും ആക്രമണമെന്നും, പറഞ്ഞ ഇയാൾ ഇതിനായി തമിഴ് നാട്ടിലെ രാമനാഥപുരത്തു 19 ഭീകർ എത്തിയിട്ടുണ്ടെന്നും വ്യക്‌തമാക്കി. ഭീഷണിയുടെ അടിസ്ഥാനത്തിൽ, ഡിജിപി നീലമണി രാജു സംസ്ഥാന പോലീസ് മേധാവികൾക്ക് കത്തയച്ചു. തമിഴും ഹിന്ദിയും സംസാരിക്കുന്ന വ്യക്തിയാണ് ഫോൺ ചെയ്തതെന്ന് പോലീസ് അറിയിച്ചിരുന്നു. ഫോൺ നമ്പർ അടിസ്ഥാനമാക്കി സന്ദേശത്തിന്റെ ഉറവിടം പോലീസ് പരിശോധിച്ച് വരികയാണ് പ്രതി അറസ്റിലായത്
Leave a Reply