ഉണ്ണി തനിക്കെതിരെ നൽകിയത് കള്ളക്കേസെന്നും ഫിലിം സ്കൂൾ പഠന ശേഷം തിരക്കഥാ രചനാ ശ്രമങ്ങളിൽ സജീവമായ എറണാകുളം സ്വദേശി നടൻ തന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതെന്നു തിരക്കഥാകൃത്തായ യുവതിയുടെ വെളിപ്പെടുത്തൽ   . തന്നെ ലൈംഗിക പീഡന കേസിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ യുവതി അടക്കം നാലു പേർക്ക് എതിരെ ഉണ്ണി മുകുന്ദൻ പൊലീസിൽ പരാതി നൽകിയ സാഹചര്യത്തിലാണ് യുവതിയുടെ വെളിപ്പെടുത്തൽ.

“ഉണ്ണി എ​ന്‍റെ ടീ ഷർട്ടിൽ പിടിച്ചു. മുഖത്ത്​ ബലമായി ചുംബിക്കാൻ ശ്രമിച്ചപ്പോൾ ഞാൻ തല മാറ്റി. വേണ്ട എന്ന്​ പറഞ്ഞ്​ പ്രതിരോധിച്ചപ്പോൾ അയാളുടെ മുഖത്ത്​ ചിരിയായിരുന്നു”- യുവതി പറഞ്ഞു. നാല് മാസം മുന്പ് താൻ നൽകിയ കേസിൽ കാക്കനാട് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് ഉണ്ണി വ്യാജ പരാതിയുമായി രംഗത്ത് വന്നതും തന്നെ അപകീർത്തിപ്പെടുത്താൻ മാധ്യമങ്ങളെ ഉപയോഗിച്ച് തുടങ്ങിയതെന്നും അവർ പറഞ്ഞു.

പീഡനക്കേസില്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞ് തിരക്കഥാകൃത്തായ യുവതി ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ചെന്നാണ് നടന്‍ ഉണ്ണിമുകുന്ദന്‍റെ പരാതി. ഒറ്റപ്പാലം പോലീസ് സ്റ്റേഷനില്‍ ഉണ്ണിമുകുന്ദന്‍ നല്‍കിയ പരാതി ഇപ്പോള്‍ ചേരാനെല്ലൂര്‍ പൊലീസാണ് പരിഗണിക്കുന്നത്. ഉണ്ണിമുകുന്ദന്‍റെ പരാതിയില്‍ ഭീഷണിപ്പെടുത്തല്‍ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ഐപിസി 385,506 വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.

 അന്ന് നടന്ന സംഭവത്തെപ്പറ്റി യുവതി പറഞ്ഞത്

ഉണ്ണിമുകുന്ദനെ കണ്ട്​ കഥ പറയാൻ വേണ്ടി ഞാന്‍ ഓഗസ്റ്റ്​ 23ന്​ സമയം വാങ്ങിയിരുന്നു. ഇടപ്പള്ളിയിലെ വീട്ടിലേക്ക്​ വരാനായിരുന്നു ഉണ്ണിമുകുന്ദൻ ആവശ്യപ്പെട്ടത്​. തിരക്കഥാകൃത്തായ സുഹൃത്ത് ​വഴി ഫോൺ വിളിച്ചാണ്​ കാണാൻ സമയം വാങ്ങിയത്​. വൈകിട്ട്​ മൂന്നരയോടെ ഇടപ്പള്ളിയിലെ വീട്ടിൽ ഉണ്ണിയെ കാണാൻ എത്തി.

മലയാള സിനിമയില്‍ ഇത്രയും വിശ്വസ്​തനായ പയ്യൻ ഇല്ലെന്ന സുഹൃത്തി​ന്‍റെ ഉറപ്പിലാണ്​ ഉണ്ണിമുകുന്ദന്‍റെ ഇടപ്പള്ളിയിലെ വീട്ടിൽ ഞാന്‍ തനിച്ച്​ പോയത്. കഥ കേൾക്കാൻ അയാൾക്ക്​ താൽപര്യമില്ലായിരുന്നു. സ്​ക്രിപ്​റ്റ്​ കൊണ്ടുവരാൻ പറഞ്ഞു. അത്​ കൊണ്ടുവരാം എന്ന്​ പറഞ്ഞ്​ പോകാൻ എഴുന്നേറ്റ എന്നെ അയാൾ കയറിപ്പിടിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇയാളുടെ പ്രവൃത്തി കണ്ട്​ ഞാൻ ഞെട്ടിപ്പോയി. വേണ്ട എന്ന്​ പറഞ്ഞ്​ പ്രതിരോധിച്ചപ്പോൾ അയാളുടെ മുഖത്ത്​ ചിരിയായിരുന്നു. അയാള്‍ എ​ന്‍റെ ടീ ഷർട്ടിൽ പിടിച്ചു. മുഖത്ത്​ ബലമായി ചുംബിക്കാൻ ശ്രമിച്ചപ്പോൾ ഞാൻ തല മാറ്റി. ആദ്യം പ്രതിരോധിച്ചാലും പിന്നീട്​ സമ്മതിക്കുമെന്നാണ്​ അയാൾ കരുതിയത്​. അതോടെ ഞാൻ ബഹളം വെച്ചു. അപ്പോഴാണ്​ അയാൾക്ക്​ ഇത്​ കളിയല്ല, കാര്യമാണെന്ന്​ മനസിലായത്​. അതോടെ അയാൾ കൈവിട്ടു. പോകുന്നോ എന്ന്​ ചോദിച്ചു. ഞാൻ പോകുന്നുവെന്ന്​ പറഞ്ഞു. കഥ കേൾക്കാൻ അയാൾ തയാറാകാത്തതിനാൽ പത്ത്​ മിനിറ്റ്​ സമയമേ ഞാന്‍ അവിടെ ഉണ്ടായിരുന്നുള്ളൂ.

ഇക്കാര്യങ്ങളെല്ലാം കാക്കനാട്​ ജുഡീഷ്യൽ മജിസ്​​ട്രേറ്റ്​ കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ പറഞ്ഞിട്ടുണ്ട്​. 354, 354 (ബി) വകുപ്പുകൾ പ്രകാരമാണ്​ കേസ്​. സുഹൃത്തിനെ വിളിച്ച്​ ഉടൻ തന്നെ ഞാൻ ലുലുവിലെത്തി. എന്നെ കണ്ട​പ്പോള്‍ ത​ന്നെ സുഹ‍ൃത്തിന് എന്തോ പ്രശ്​നം ഉണ്ടെന്ന്​ മനസിലായി. പ്രശ്​നം പറഞ്ഞപ്പോൾ അവനെ പോയി അടിക്കണോ അ​തോ പൊലീസിൽ പോകണോ എന്ന്​ അവൻ ചോദിച്ചു. ഞാൻ ആകെ ഷോക്കിലായിരുന്നു. പ്രശ്​നമാകുമെന്ന്​ മനസിലാക്കിയ ഉണ്ണി എന്നെ ഫോണിൽ വിളിച്ചു.

ഞാൻ ഫോൺ സ്വിച്ച്​ ഒാഫ്​ ചെയ്​തു. സുഹൃത്തി​ന്‍റെ ഫോണിൽ വിളിച്ച്​ അയാൾ ഭീഷണി മുഴക്കി. പൊതുജനം അറിഞ്ഞാൽ ഇത്​ എന്നെയും ബാധിക്കുമെന്ന്​ കണ്ട്​ പൊലീസിൽ പരാതി നൽകിയില്ല. സെപ്​റ്റംബർ 15ന് ഉള്ളില്‍ കാക്കനാട്​ മജിസ്​ട്രേറ്റ്​ കോടതിയിൽ എത്തി പരാതി നൽകി. കോടതി കെട്ടിടം മാറുന്നതിനാൽ രഹസ്യമൊഴിയെടുക്കാൻ ഒരു മാസം സമയമെടുക്കും എന്നാണ്​ കോടതിയിലുള്ളവർ പറഞ്ഞത്​. പരസ്യ മൊഴിയാണെങ്കിൽ ഉടൻ നൽകാനാകുമെന്നും പറഞ്ഞു. എന്നാൽ രഹസ്യമൊഴി നൽകാനാണ്​ ഞാൻ തീരുമാനിച്ചത്​. ഇതേതുടര്‍ന്ന് ഒക്​ടോബർ ഏഴിന്​ കോടതിയിൽ എത്തി രഹസ്യമൊഴിയും നൽകി.

പരാതിയുമായി മുന്നോട്ടുപോകുന്നതിൽ എ​ന്‍റെ രക്ഷിതാക്കൾ എതിരായതിനാൽ രഹസ്യമൊഴി മതിയെന്ന്​ തീരുമാനിക്കുകയായിരുന്നു. സുഹൃത്തിനൊപ്പം പോയാണ്​ രഹസ്യമൊഴി നൽകിയത്​. ഐഡൻറിറ്റി തിരിച്ചറിയുമെന്ന്​ ഭയന്നാണ്​ പൊലീസിനെ സമീപിക്കാതിരുന്നത്​. പരാതി സ്വീകരിച്ച കോടതി ഡിസംബർ എട്ടിന്​ ഉണ്ണി മുകുന്ദനോട്​ ഹാജരാകാൻ പറഞ്ഞു. മഹാരാജാസ്​ കോളജിനടുത്തുള്ള ജില്ലാ കോടതിയിൽ എത്തിയ ഉണ്ണിയെ രണ്ടാൾ ജാമ്യത്തിലാണ്​ കോടതി വിട്ടയച്ചത്. പൊലീസ്​ സ്റ്റേഷനിൽ പരാതി നൽകിയിരുന്നെങ്കിൽ ഉണ്ണി മുകുന്ദൻ ഇപ്പോൾ അകത്ത്​ കിടക്കുമായിരുന്നു. ഒരാളെയും തകർക്കാനല്ല, എനിക്ക്​ നീതി കിട്ടണം. കേസിൽ ജനുവരി ആറിന്​ വിചാരണ തുടങ്ങും. ഒരാളോടും ഭാവിയിൽ ഉണ്ണിമുകുന്ദന്‍ ഇങ്ങനെ പെരുമാറരുതെന്നും പരാതിക്കാരി  പറഞ്ഞു.

പീഡനത്തിനെതിരെ പരാതിയുമായി ഞാൻ കോടതിയെ സമീപിച്ച​തോടെ അനുരഞ്​ജനത്തിനായി ഉണ്ണി മുകുന്ദൻ പലവഴികളും ഉപയോഗിച്ചു. സുഹൃത്തുക്കളും അല്ലാത്തവരെയും ഉപയോഗിച്ച്​ അയാൾ എന്നെ സ്വാധീനിക്കാൻ ശ്രമിച്ചു. എന്നാൽ അതിനൊന്നും ഞാന്‍ വഴങ്ങിയില്ല. അതോടെയാണ്​ ഇയാൾ എനിക്കെതിരെ കള്ളക്കേസ്​ നൽകിയത്​. എന്‍റെ കേസ്​ സത്യമുള്ളതാണ്​. ഭാവിയിൽ ഒരാളോടും അവൻ ഇങ്ങനെ പെരുമാറരുതെന്നും യുവതി  പറഞ്ഞു.പ്രമുഖ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് യുവതിയുടെ ഈ വെളിപ്പെടുത്തലുകൾ

കടപ്പാട് : ഏഷ്യാനെറ്റ് ന്യൂസ്