മാരത്തോൺ ചരിത്രത്തിൽ കുറഞ്ഞ കാലയളവിൽ ആറ് മേജർ മാരത്തോണുകൾ പൂർത്തിയാക്കിയ ലോകത്തിലെ ആദ്യ മലയാളിയായ അശോക് കുമാർ സംഘടിപ്പിക്കുന്ന 10-ാമത്തെ ഇവന്റാണ്. വൈകുന്നേരം 3.30 ന് ആരംഭിച്ച പരിപാടിയിൽ കഴിഞ്ഞ 35 വർഷത്തിലേറയി കോയ്ഡോണിൽ അശോക് കുമാർ നടത്തിവരുന്ന പൗർണ്ണമി സ്ക്കൂൾ ഓഫ് ഡാൻസിലെ കുട്ടികളും കൂടാതെ, നിരവധി കലാപ്രതിഭകളും ചേർന്നവതരിപ്പിച്ച നൃത്തവിരുന്നും, ക്രോയ്ഡോണിലെ പ്രമുഖ ഗായിക, ഗായകരുടെ നേതൃത്വത്തിൽ അവതരിപ്പിച്ച ഗാനങ്ങളും പരിപാടിയുടെ മാറ്റ് കൂടി. പരിപാടിയിൽ ക്രോയ്ഡോൺ സിവിക് മേയറും, എക്സിക്യൂട്ടീവ് മേയറും, മറ്റ് വിശിഷ്ടാതിഥികളും പങ്കെടുത്തു. മലയാളി സമൂഹത്തിൽ നിന്നുള്ള രണ്ടു പ്രമുഖ വ്യക്തികൾ എഴുതിയ രണ്ടു പുസ്തകങ്ങളുടെ പ്രകാശനവും സിവിക് മേയർ നിർവഹിച്ചു.

ചാരിറ്റി. ഇവന്റിലൂടെ കഴിഞ്ഞ വർഷം വരെ 45000 ൽ അധികം പൗണ്ട് സമാഹരിക്കുകയും അത് 10 വിവിധ ചാരിറ്റികൾക്ക് നൽകുകയും ചെയ്തു. ഈ വർഷത്തെ ഇവന്റിലൂടെ 5103 പൗണ്ട് (ആറ് ലക്ഷത്തി മുപ്പത്തി നാലായിരത്തി എഴുന്നൂറ്റി ഇരു പത്തിനാല് രൂപ അറുപത്തി എട്ട് പൈസ) ലഭിക്കുകയും പ്രസ്തുത തുക അടുത്ത ദിവസം തന്നെ പ്രശസ്ത മജീഷ്യൻ ഗോപിനാധ് മുതുകാടിന്റെ നേതൃത്വത്തിൽ നടത്തുന്ന ഇന്റർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീപ്പിൾ വിത്ത് ഡി സെബിലിറ്റീസ് എന്ന പ്രസ്താനത്തിനു കൈമാറുകയും ചെയ്യുമെന്ന് അശോക് കുമാർ അറിയിച്ചു.

തന്റെ 53-ാമത്തെ വയസിൽ വിവിധ ചാരിറ്റികളെ സഹായിക്കുന്നതിനു വേണ്ടി 2014 ൽ ലണ്ടൻ മാരത്തോണിലൂടെ തുടക്കം കുറിച്ച അശോക് കുമാർ രണ്ടര വർഷം കൊണ്ട് ലോകത്തിലെ പ്രമുഖ ആറ് മേജർ മാരത്തോണുകൾ ഉൾപ്പെടെ 19 മാരത്തോണുകൾ ഓടി പൂർത്തിയാക്കി. തന്റെ ഇതുവരെയുള്ള ചാരിറ്റി പ്രവർത്തനങ്ങൾ വിജയകരമാക്കാൻ സഹകരിച്ച മുഴുവൻ സുഹൃത്തുക്കൾക്കും, പ്രസ്ഥാനങ്ങൾക്കും നന്ദി രേഖപ്പെടുത്തുകയും അതോടൊപ്പം തന്നെ വിവിധ സംഘടനകൾ നൽകിയ അംഗീകാരങ്ങൾക്കും, അനുമോദനങ്ങൾക്കും നന്ദി അറിയിക്കുകയും ചെയ്തു.












Leave a Reply