ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: സഹപ്രവർത്തകയായ പോലീസ് ഉദ്യോഗസ്ഥയെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ലാ വെർഗ്‌നെ പോലീസ് ഡിപ്പാർട്ട്‌മെന്റിനുള്ളിലെ ലൈംഗിക ദുഷ്‌പെരുമാറ്റത്തിന്റെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകൾ കഴിഞ്ഞ മാസം പുറത്തുവരുകയും ഒരു പോലീസ് മേധാവിയും രണ്ട് സർജന്റുമാരും ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ പുറത്താക്കുകയും മൂന്ന് പേരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. 39,000 ഉദ്യോഗസ്ഥരുള്ള ലാ വെർഗ്നയ്ക്ക് യുഎസിലെ ടെന്നസിയിലെ നാഷ്‌വില്ലെയുടെ തെക്കുകിഴക്കായാണ് ആസ്ഥാനം. റിപ്പോർട്ട്‌ ചെയ്ത ലൈംഗിക കേസുകളിൽ നടപടി എടുക്കാതെയും, ഫോട്ടോ, വീഡിയോ എന്നിവ മറ്റുള്ളവരുമായി പങ്ക് വെച്ചതായും ആരോപണം നിലനിൽക്കുന്നുണ്ട്. കേസിലെ ഏക വനിതയായ മേഗൻ ഹാളിന്റെ(26) പരാതിയിലാണ് കേസ് മുന്നോട്ട് നീങ്ങുന്നത്.

മുൻ പോലീസ് മേധാവി ബറൽ ചിപ്പ് ഡേവിസിനും, മുൻ സർജന്റുമാരായ ലൂയിസ് പവൽ, ഹെൻറി ടൈ മക്‌ഗോവൻ എന്നിവർക്കെതിരെയും ഫെഡറൽ കേസാണ് ഫയൽ ചെയ്തിരിക്കുന്നത്. തന്റെ സഹപ്രവർത്തകരെയും മേലുദ്യോഗസ്ഥരെയും ഈ സംസ്കാരം എങ്ങനെ ബാധിച്ചുവെന്നും, സ്വന്തം സഹപ്രവർത്തകയോട് കാണിച്ച അതിക്രമം മര്യാദയുടെ പരിധികൾ കടന്നുകൊണ്ടാണെന്നും അവർ പറഞ്ഞു. ജോലിക്കിടയിൽ, പവൽ, മക്‌ഗോവൻ, ചീഫ് ഡേവിസ് എന്നിവരുൾപ്പെടെയുള്ള വകുപ്പിലെ പുരുഷന്മാർ ലൈംഗിക ചൂഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ഹാളിനെ നിർബന്ധിച്ചു എന്നാണ് പരാതിയിൽ പറയുന്നത്.

‘ജോലിയുടെ ആരംഭം മുതൽ അസ്വസ്ഥത തോന്നിയിരുന്നു. വകുപ്പിലെ കാര്യങ്ങൾ പരിശീലിപ്പിച്ചു നല്ലൊരു ഉദ്യോഗസ്ഥയായി മാറാനുള്ള ക്ലാസുകൾ ലഭിച്ചില്ലെന്നും, അവിടെ ഒട്ടും സംരക്ഷണം കിട്ടിയിട്ടില്ല. ചിലരുടെ ഒക്കെ താല്പര്യങ്ങൾക്ക് നിന്ന് കൊടുക്കാനും, ലൈംഗിക ചുവയോടെയുള്ള തുറിച്ചു നോട്ടങ്ങൾക്കും, സംസാരങ്ങൾക്കും നിരന്തരം ഇരയാക്കപ്പെട്ടിട്ടുണ്ട്. മുതിർന്ന ഉദ്യോഗസ്ഥർ നിരന്തരം മാറി മാറി സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ ആദ്യം പകച്ചു നിന്നു’ – ഹാൾ പറഞ്ഞു. സംഭവം പുറത്തുവന്നത് മുതൽ, താൻ രാജ്യവ്യാപകമായി ലൈംഗിക തമാശകൾക്കും പരിഹാസത്തിനും ലക്ഷ്യം വച്ചതെങ്ങനെയെന്ന് യുവതി പറഞ്ഞു. ആ സമയങ്ങളിൽ ഫോണിൽ ദിവസവും ശല്യപ്പെടുത്തുന്നതും ഭീഷണിപ്പെടുത്തുന്നതുമായ സന്ദേശങ്ങൾ എത്തിയിരുന്നു. ഉദ്യോഗസ്ഥരുടെ ലൈംഗിക സുഖങ്ങൾക്ക് വേണ്ടി സ്വന്തം ശരീരം ദുരുപയോഗം ചെയ്യേണ്ടി വന്നതിന്റെ ഞെട്ടലിലാണ് മേഗൻ ഹാൾ.