ഐശ്വര്യ റായ് ഗർഭിണിയായപ്പോൾ ലോക സുന്ദരിയുടെ മകളായി ജനിക്കാൻ ആഗ്രഹിച്ചു. ഇതു പോലെ ഒരു കിറുക്കൻ സ്വപ്നമായിരുന്നു ദേശീയ അവാർഡും “– ഇന്ന് ഐശ്വര്യാ റായിയെയും മറ്റു പലരെയും പിന്നിലാക്കി ഇന്ത്യയിലെ ഏറ്റവും നല്ല നടിക്കുള്ള പുരസ്‌കാരം നേടിയ സുരഭിയുടേതാണ് ഇൗ വാക്കുകൾ.
കേരളത്തിൽ ഒരു പ്രമുഖ എഫ്എം റേഡിയോ ചാനലിന് നൽികിയ അഭിമുഖത്തിലാണ് സുരഭി മനസുതുറന്നത്. തനി കോഴിക്കോടൻ ഭാഷയിലായിരുന്നു സുരഭിയുടെ അഭിമുഖം
ദേശീയ അവാർഡ് നേടിക്കൊടുത്ത മിന്നാമിനുങ്ങ് എന്ന സിനിമയുടെ തിരക്കഥ സുരഭി ശ്രോതാക്കളെ കാണിച്ചു. അതിനോടൊപ്പം അവരോടു തനി നാടൻ കോഴിക്കോടൻ ഭാഷയിൽ കലർപ്പില്ലാത്ത സ്നേഹവും നന്ദിയും പറഞ്ഞു. ദേശീയ അവാർഡ് കൈപ്പറ്റാൻ പോകുന്ന വേദിയിൽ മികച്ച നടനെ കണ്ടാൽ പറയാൻ മികച്ച നടിക്ക് ഒരു തേങ്ങാ സ്മരണ ഉണ്ട്. മികച്ച നടന്റെ ‘ഖിലാഡിയോം കാ ഖിലാഡി’ എന്ന സിനിമ സുരഭി കണ്ടത് വീട്ടിലെ തേങ്ങാ വിറ്റ കാശ് കൊണ്ടാണ്. നാളികേരത്തിന്റെ നാട്ടിൽ നിന്നുമെത്തിയ നല്ല നടിയുടെ ഈ വാക്കുകൾ അക്കിയെ ചിരിപ്പിക്കും എന്ന് കരുതാം
Leave a Reply