കഴിഞ്ഞദിവസം യാത്രാമധ്യേ വിമാനത്തിൽ നിന്നും പുറത്തേക്ക് ചാടിയ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി അലാന കട്ട്‌ലാൻഡിൻെറ മൃതദേഹം മഡഗാസ്കറിലെ വനമേഖലയിൽ നിന്നും ഗോത്ര വിഭാഗക്കാർ കണ്ടെത്തി. വന മേഖലയിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മിൽട്ടൺ കെയ്ൻസിൽ നിന്നുള്ള അലാന, ബയോളജിക്കൽ സയൻസിൽ രണ്ടുവർഷ ഡിഗ്രി പാസായതിനുശേഷം ഇന്റേൺഷിപ്പിനായി മഡഗാസ്കറിൽ എത്തിയതായിരുന്നു.
കൂടെയുണ്ടായിരുന്ന യാത്രക്കാരി രക്ഷിക്കാൻ ശ്രമിച്ചത് മലയാളം യുകെ കഴിഞ്ഞ ദിവസം റിപ്പോർട്ടു ചെയ്തിരുന്നു . രൂത്ത് ജോൺസൻ എന്ന് അദ്ധ്യാപിക അലാനയുടെ കാലിൽ പിടിച്ചു രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പുറത്തേക്ക് വഴുതി പോവുകയായിരുന്നു.
ലോക്കൽ പോലീസ് ചീഫ് സിനോല നോമിൻജഹാരി സൺ പത്രത്തിനു നൽകിയ അഭിമുഖത്തിൽ , സെസ്ന സി 168 എന്ന വിമാനം അഞ്ജാവിയിൽ നിന്നും ആണ് യാത്രതിരിച്ചത് എന്ന് രേഖപ്പെടുത്തി. മൂന്നുപേർ മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്- അലാനയും, രൂത്തും, പൈലറ്റും മാത്രം. 10 മിനിറ്റ് യാത്ര കഴിഞ്ഞ് ഉടനെ, അലാന തന്റെ സീറ്റ് ബെൽറ്റ് ഊരുകയും, മാനത്തിന് വലതുവശത്തുള്ള വാതിൽ തുറന്ന് പുറത്തേക്ക് ചാടുകയുമായിരുന്നു.
അഞ്ച് മിനിറ്റോളം രൂത്ത് ജോൺസൺ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വഴുതി പോവുകയായിരുന്നു. വന്യമൃഗങ്ങൾ നിറഞ്ഞ വനമേഖലയിലേക്കാണ് അലാന നിലംപതിച്ചത്. അലാനക്ക് പാരനോയ അറ്റാക്കുകൾ നിരന്തരം നേരിട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ തങ്ങളുടെ മകൾ മിടുക്കി ആയിരുന്നുവെന്നും, എല്ലാവരെയും സഹായി ച്ചിരുന്നതായും അലാനയുടെ മാതാപിതാക്കൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Leave a Reply