ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: അതീവസുരക്ഷയിൽ യാത്ര ചെയുന്ന ലോക നേതാക്കൾക്കിടയിൽ പുത്തൻ മാതൃകയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഇന്ത്യൻ രാഷ്ട്രപതിയും, പ്രധാനമന്ത്രിയും ഉൾപ്പെടെയുള്ളവർ അകമ്പടി വാഹനങ്ങളുടെയും, അതീവസുരക്ഷയുള്ള ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളിലുമാണ് യാത്ര ചെയ്യുന്നത്. വികസിത രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലും ഇത് ഏകദേശം ഒരുപോലെയാണ്. എന്നാൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തന്റെ ആഭ്യന്തര കാര്യങ്ങൾക്ക് യാത്ര ചെയ്യാൻ തിരഞ്ഞെടുത്തത് പൊതുഗതാഗത സംവിധാനമായ ട്രെയിനാണ്. ഫ്രഞ്ച് പ്രസിഡന്റ്‌ ഇമ്മാനുവേൽ മാക്രോണുമായുള്ള കൂടിക്കാഴ്ചയ്ക്ക് പാരിസിലേക്ക് പോകാൻ റെയിൽവേ പ്ലാറ്റഫോമിൽ നിൽക്കുന്ന ചിത്രമാണ് ഋഷി സുനക് പങ്കുവെച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബാഗും പിടിച്ച് റെയിൽവേ പ്ലാറ്റ്ഫോമിൽ നിൽക്കുന്ന സുനകിന്റെ ചിത്രം പുറത്ത് വന്നതിനു പിന്നാലെയാണ് ഇക്കാര്യം പുറത്ത് വന്നത്. ചിത്രം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ലോകനേതാക്കൾക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി ഒരു മാതൃകയാണെന്നും, ജനങ്ങളെ സേവിക്കാൻ ഇറങ്ങി തിരിക്കുന്ന പൊതുപ്രവർത്തകരിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നത് ഇത്തരം കാര്യങ്ങളാണെന്നും കമന്റുകൾ ഉയരുന്നുണ്ട്. അതേസമയം വിമർശനങ്ങൾക്കും കുറവില്ല. രാജ്യസുരക്ഷയെ വെല്ലുവിളിക്കുന്നതാണ് പ്രധാനമന്ത്രിയുടെ നടപടി എന്നതാണ് ഉയരുന്ന പ്രധാന വിമർശനം.

ഇത്തരത്തിലുള്ള പുതിയ തീരുമാനങ്ങൾ വലിയ പ്രത്യാഘാതങ്ങൾ ക്ഷണിച്ചു വരുത്തുകയാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. വലിയ പദവികളിൽ ഇരിക്കുന്ന എല്ലാവരും ആഡംബരവും സുഖ സൗകര്യങ്ങളും ഉപയോഗിക്കുമ്പോൾ, സാധാരണ ജനങ്ങളോട് ഐക്യപ്പെടുന്ന പ്രധാനമന്ത്രിയുടെ പ്രവർത്തനം തികച്ചും മാതൃകയാണ്. എന്നാൽ വരുന്ന തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടാണ് പ്രധാനമന്ത്രിയുടെ നീക്കമെന്നാണ് രാഷ്ട്രീയനേതൃത്വങ്ങൾ അഭിപ്രായപ്പെടുന്നത്.