ടോം ജോസ് തടിയംപാട്

ജീവിക്കാനുള്ള എല്ലാ സാധ്യതകളും അടഞ്ഞപ്പോൾ തന്റെ രണ്ടുപെൺമക്കളെയും കൂട്ടിപ്പിടിച്ചു ഏറ്റുമാനൂരിൽ ട്രെയിനിനു മുൻപിൽ ജീവൻ വെടിഞ്ഞ ചുങ്കം സ്വദേശി ഷൈനി ചുങ്കം ,തട്ടാരത്തട്ട ,പുലരി കുടുംബശ്രീ യൂണിറ്റിൽ നിന്നും കടം എടുത്ത വകയിൽ അടച്ചു തീർക്കാനുള്ള 95,225 രൂപ ,അടച്ചു തീർക്കുന്നതിനുവേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ചാരിറ്റിക്ക് 945 പൗണ്ട് (103399 രൂപ ) ലഭിച്ചു. ചാരിറ്റി അവസാനിച്ചതായി അറിയിക്കുന്നു . ചാരിറ്റിക്കു പണം നൽകിയ മുഴുവൻ ആളുകൾക്കും നന്ദി അറിയിക്കുന്നു ,ബാങ്കിന്റെ ഫുൾ സ്റ്റെമെന്റ്റ് എല്ലാവർക്കും അയച്ചു തരും എന്നറിയിക്കുന്നു .ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്മെന്റ് ഈ വർത്തയോടൊപ്പം പ്രസിദ്ധീകരിക്കുന്നു .

ചാരിറ്റിയുടെ അധികമായി ലഭിച്ച 8000 രൂപ ഷൈനിയുടെ കരിങ്കുന്നം പഞ്ചായത്തിൽ തന്നെയുള്ള അർഹരായവരെ കണ്ടെത്തി നൽകുമെന്നും അറിയിക്കുന്നു . ഞങ്ങൾ ഈ ചാരിറ്റി ആരംഭിച്ചപ്പോൾ ഞങ്ങൾക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. അതിനു അവർക്കു അവരുടേതായ ന്യായങ്ങളും ഉണ്ടാകും. ആ വിമർശനങ്ങളെയും ഞങ്ങൾ ആദരവോടെ കാണുന്നു, പക്ഷെ ഞങ്ങളെ സംബന്ധിച്ചിടത്തോളം കൂലിപ്പണിക്കാരായ ആ 13 കുടുംബശ്രീ കുടുംബങ്ങൾക്ക് ഈ പണം ബാധ്യതയാകാതിരിക്കുക എന്നത് മാത്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യം ,അതിനെ പിന്തുണച്ച എല്ലാ യു കെ മലയാളികൾക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

ഞങ്ങളുടെ ഈ സദ് ഉദ്യമത്തിൽ ഞങ്ങളുടെ ഉദ്ദേശശുദ്ധി മനസിലാക്കി തുടക്കം മുതൽ ഞങ്ങളോടൊപ്പം നിന്ന യു കെ യിലെ സൗത്ത് എൻഡിൽ താമസിക്കുന്ന റിട്ടയേർഡ് ഇലക്‌ട്രിസിറ്റി ബോർഡ് എൻജിനീർ ജിമ്മി ചെറിയാൻ ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റി പ്രസിഡന്റ് ലാലു തോമസ് , ലിവർപൂൾ മലയാളി അസോസിയേഷൻ മുൻ സെക്രട്ടറി ബിജു ജോർജ് എന്നിവരെ നന്ദിയോടെ ഓർക്കുന്നു. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഞങ്ങൾ ‍ ഇതുവരെ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ ഏകദേശം 1,41, 50000 (ഒരുകോടി നാൽപ്പത്തിഒന്നു ലക്ഷത്തി അൻപതിനായിരം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് .

2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകി കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു മലയാളം യു കെ പത്രത്തിന്റെ അവാർഡ് ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം ,പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം , ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ)യുടെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് .

ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട് ,സജി തോമസ്‌ എന്നിവരാണ് . ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്‌ .

ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””