സ്വന്തം ലേഖകൻ
ഹാൻഡ്‌സ്‌വർത്തിൽ കോവിഡ് -19 ടെസ്റ്റ് നടത്താൻ താത്പര്യമുണ്ടോ എന്ന് വീടുകൾ തോറും കയറി ഇറങ്ങി അന്വേഷിക്കുകയും, ആവശ്യ സേവനങ്ങൾ എത്തിച്ചുകൊടുക്കുകയും ചെയ് തുകൊണ്ടിരുന്ന മിലിട്ടറി ഉദ്യോഗസ്ഥന് നേരെ പൗരൻ അസഭ്യവർഷം ചൊരിഞ്ഞു.അതേസമയം ആർ എ എഫിൽ നിന്ന് കോവിഡ് 19 ടെസ്റ്റുകൾ എടുക്കുന്നത് അങ്ങേയറ്റം സുരക്ഷിതമാണെന്ന് പൊതുജനങ്ങളോട് കൗൺസിലർമാർ ആവർത്തിക്കുന്നു. ഹാൻഡ്‌സ്‌വർത്തിലെ സ്റ്റേഷൻ റോഡിലുള്ള വീട്ടിൽ നിന്നിറങ്ങി വന്നിട്ട് പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത വ്യക്തി പട്ടാള ഉദ്യോഗസ്ഥന് നേരെ തട്ടിക്കയറുന്ന വീഡിയോ വൈറലായി. കൊറോണവൈറസ് വ്യാപനത്തെ നിയന്ത്രണത്തിലാക്കാൻ ഏകദേശം നൂറോളം വരുന്ന മിലിറ്ററി ഉദ്യോഗസ്ഥരാണ് ബിർമിങ്ഹാം സിറ്റി കൗൺസിലിനെ സഹായിക്കാൻ രംഗത്തിറങ്ങിയത്.
തിരിച്ചറിഞ്ഞിട്ടില്ലാത്ത വ്യക്തി പറയുന്നത് ഇങ്ങനെ ” ഇവിടെ എന്ത് വൃത്തികേടുകളാണ് സംഭവിക്കുന്നത്, ഈ രാജ്യത്തിന്റെ പോക്ക് എങ്ങോട്ടാണ്? വ്യക്തികളുടെ വീട്ടുവാതിൽക്കൽ വന്നു മുട്ടി കോവിഡ് ടെസ്റ്റ് ആവശ്യമുണ്ടോ എന്ന് ചോദിക്കുന്നതിലേയ്ക്ക് അധപ്പതിച്ചിരിക്കുകയാണ് രാജ്യം. നിങ്ങൾ എന്തിനാണ് വാതിലിൽ മുട്ടുന്നത്, ജനങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ അവർ കോവിഡ് ടെസ്റ്റ് സെന്ററുകളിൽ പോയി ടെസ്റ്റ് ചെയ്തോളും. ഇങ്ങനെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് സ്വേച്ഛാധിപത്യം ആണ്.
അതിനുശേഷം അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരോട്,തന്റെ വീട്ടിൽ നിന്ന് ഇറങ്ങി പോകാൻ കയർത്തു സംസാരിച്ചു. അയൽക്കാരനായ വ്യക്തിയോട് ഇവരോട് ഇറങ്ങിപ്പോകാൻ പറയൂ എന്ന് മോശമായ ഭാഷയിൽ ആവശ്യപ്പെടുന്നുമുണ്ട്.
ഹോളി ഹെഡ് വാർഡ് കൗൺസിലറായ പൗലറ്റ് ഹാമിൽടൺ സംഭവം ശ്രദ്ധയിൽപ്പെട്ടതായി അറിയിച്ചിട്ടുണ്ട്, കൗൺസിലിന്റെ കമ്മ്യൂണിറ്റി സേഫ്റ്റി പാർട്ട്ണർഷിപ്പിനോട് സംഭവത്തെപ്പറ്റി വിശദമായി ചർച്ച ചെയ്തിട്ടുണ്ടെന്നും.നിയമനടപടികളിലേക്ക് കടക്കാൻ വകുപ്പുണ്ടോ എന്ന് അന്വേഷിച്ചിട്ടുണ്ടെന്നും അറിയിച്ചു.
” ചിലർക്ക് ഗവൺമെന്റിന്റെ ഭാഗത്തുനിന്നുള്ള നീക്കങ്ങളും നടപടികളും അറിയാൻ സാധിക്കുന്നില്ല എന്ന് പരാതി ഉള്ളതായി അറിയാം അത് പരമാവധി പരിഹരിക്കാൻ ശ്രമിക്കാറുണ്ട്, എന്നാൽ ഇത്തരത്തിലൊരു അനുഭവം ആദ്യമാണ്,മിലിട്ടറി നമ്മളെ സഹായിക്കാൻ ആണ് നിരത്തിലിറങ്ങുന്നത്, ടെസ്റ്റ് വേണ്ടെങ്കിൽ വേണ്ട എന്നല്ലേ ഉള്ളൂ എന്തിനാ ഇങ്ങനെ മോശമായ പ്രതികരിക്കുന്നത്? അവർ ചോദിക്കുന്നു.മറ്റൊരു കൗൺസിലറായ മാജിദ് മഹമൂദും സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.
Leave a Reply