ബിജു ഗോപിനാഥ്

കോവിഡ് 19 രോഗത്തെക്കുറിചു മലയാളി സമൂഹത്തിനുള്ള സംശയങ്ങൾ പരിഹരിക്കുന്നതിനും അവരെ NHS നിർദ്ദേശിക്കുന്ന ശരിയായ വിവരങ്ങളിലേക്കു നയിക്കാനും വേണ്ടി ആരോഗ്യരംഗത്തുള്ള വിദഗ്ധർ ഉൾപ്പെടുന്നതാണ് സമീക്ഷയുടെ  മെഡിക്കൽ ഹെൽപ്‌ഡെസ്‌ക്..

ലോക്ക്ഡൌൺ മൂലം കഷ്ടതകൾ അനുഭവിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥിസമൂഹത്തിനു വേണ്ട സഹായങ്ങളും ഉപദേശങ്ങളും നല്കാൻ ഒരു പ്രത്യേക ടീം ആണ് തയ്യാറായിട്ടുള്ളത് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഫൈനാൻസ് , ലീഗൽ ,  പാരന്റൽ ആൻഡ് ചൈൽഡ് കെയർ  തുടങ്ങിയ മേഖലകളിലും സ്‌നേഹപൂർണമായ ഉപദേശനിർദേശങ്ങളുമായി സമീക്ഷയുടെ ഹെൽപ് ലൈൻ 24 മണിക്കൂറും തുറന്നിരിക്കുന്നതായിരിക്കും.

യുകെ യുടെ എല്ലാ പ്രവിശ്യകളിലുമായി 24 ബ്രാഞ്ചുകൾ ഉള്ള വളരെ വിപുലമായ നെറ്റ്‌വർക്ക് ആണ് സമീക്ഷയ്ക്കുള്ളത് . ഈ വിഷമകരമായ ഘട്ടത്തിൽ മലയാളി സമൂഹത്തിനു കൈത്താങ്ങായി സമീക്ഷ പ്രവർത്തകർ ഉണ്ടാവുമെന്നും ,  സമീക്ഷയുടെ ഹെൽപ് ലൈൻ മുഴുവൻ സമയവും സഹായത്തിനുണ്ടാവുമെന്നും സമീക്ഷ ദേശിയ സമിതിക്കു വേണ്ടി പ്രസിഡന്റ് സ്വപ്ന പ്രവീൺ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളിൽ എന്നിവർ അറിയിച്ചു .