സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ നടന്നുവരുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ നടക്കും. സെഹിയോൻ യുകെ യുടെ ആത്മീയനേതൃത്വം റെവ. ഫാ.സോജി ഓലിക്കൽ തുടക്കമിട്ട, ദേശഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുത്തുവരുന്ന രണ്ടാം ശനിയാഴ്ച ബൈബിൾ കൺവെൻഷൻ ഇത്തവണയും ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഓൺലൈനിലാണ് നടക്കുക .
ഡയറക്ടർ റവ. ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ , അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിൽ നിന്നും പ്രശസ്ത വചനപ്രഘോഷകൻ ഫാ. നോബിൾ തോട്ടത്തിൽ , അമേരിക്കയിലെ സെഹിയോൻ ശുശ്രൂഷകളുടെ മുൻനിരയിൽ പ്രവർത്തിക്കുന്ന പ്രശസ്ത വചന ശുശ്രൂഷക ഐനിഷ് ഫിലിപ്പ് എന്നിവർ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ശുശ്രൂഷകൾക്ക് നേതൃത്വം നൽകും .രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണിവരെയായിരിക്കും മലയാളം കൺവെൻഷൻ .1 മണിമുതൽ 3 വരെ കുട്ടികൾക്കുള്ള പ്രത്യേക ശുശ്രൂഷക്ക് സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്ഡം ടീം നേതൃത്വം നൽകും .3 മുതൽ വൈകിട്ട് 6 വരെ ഇംഗ്ലീഷ് കൺവെൻഷനും നടക്കും .
WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.
രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,അത്ഭുതകരമായ വിടുതലുകളും രോഗശാന്തിയും സംഭവിച്ചുകൊണ്ടിരിക്കുന്ന ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
ജോൺസൺ +44 7506 810177
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239
 
	 
		

 
      
      



 
               
               
              




 
            
Leave a Reply