ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കോവിഡ് മഹാമാരി കാരണം പഠനം പ്രതിസന്ധിയിലായിരിക്കുന്ന കുട്ടികൾക്ക് സഹായവുമായി വിദ്യാഭ്യാസ വകുപ്പ്. ഓൺലൈൻ പഠനം നടത്താൻ കുട്ടികളെ സഹായിക്കുന്നതിനായി ലാപ്ടോപ്പുകളും ടാബ്‌ലറ്റുകളും നൽകുന്നു. മാത്രമല്ല ഇന്റർനെറ്റ് കണക്ഷൻ ആവശ്യമുള്ള പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ സഹായിക്കാനും സർക്കാർ ഒരുങ്ങിക്കഴിഞ്ഞു. കൂടുതൽ ലാപ്‌ടോപ്പുകളും ടാബ്‌ലെറ്റുകളും 2021 ൽ ലഭ്യമാണെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കികഴിഞ്ഞു. 2021ലെ സ്പ്രിംഗ് ടെമിൽ സ്കൂളുകൾ, കോളേജുകൾ, ട്രസ്റ്റുകൾ, പ്രാദേശിക അധികാരികൾ എന്നിവരുമായി വകുപ്പ് അധികൃതർ ബന്ധപ്പെടും. ഉപകരണങ്ങൾ ഓർഡർ ചെയ്യാനും സ്കൂളുകൾക്ക് സാധിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

3 മുതൽ 11 വയസ്സുവരെയുള്ള പിന്നാക്കം നിൽക്കുന്ന കുട്ടികൾ, ഹോസ്പിറ്റൽ സ്കൂളിൽ ചേരുന്ന വിദ്യാർത്ഥികൾ തുടങ്ങിയവർക്ക് ഈ അവസരം വിനിയോഗിക്കാവുന്നതാണ്. വിദ്യാർത്ഥി റഫറൽ‌ യൂണിറ്റുകൾ‌, അക്കാദമി ട്രസ്റ്റുകൾ‌, ഹോസ്പിറ്റൽ‌ സ്കൂളുകൾ‌ എന്നിവയ്‌ക്കും 14 മുതൽ 16 വയസ്സുവരെയുള്ള കുട്ടികളെ ചേർ‌ത്തിട്ടുള്ള സിക്സ്ത് ഫോം കോളേജുകൾ‌ക്കും ഈ ഓഫർ‌ ബാധകമാണ്. പ്രത്യേക വിദ്യാഭ്യാസ ആവശ്യങ്ങളും വൈകല്യവുമുള്ള കുട്ടികളെയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വീട്ടിൽ ഡിജിറ്റൽ ഉപകരണങ്ങളില്ലാത്ത കുട്ടികൾ, വീട്ടിൽ ഒരു സ്മാർട്ട്ഫോൺ മാത്രമുള്ള കുട്ടികൾ എന്നിവരെയാണ് പ്രധാനമായും പരിഗണിക്കുന്നത്. ഓരോ സ്കൂളിനും കോളേജിനും ആവശ്യമാണെന്ന് അറിയിക്കുന്ന ലാപ്‌ടോപ്പുകളുടെയും ടാബ്‌ലെറ്റുകളുടെയും എണ്ണം വകുപ്പ് അന്വേഷിക്കും.

സ്റ്റോക്ക് ലഭ്യതയെയും കൊറോണ വൈറസ് നിയന്ത്രണങ്ങളും കണക്കിലെടുത്ത് ഓർഡർ ചെയ്യുന്ന സമയത്ത് ലഭ്യമായ ഉപകരണങ്ങളുടെ കൃത്യമായ എണ്ണം സ്ഥിരീകരിക്കും. ഓർഡർ നൽകുന്നതിനായി എല്ലാ സെക്കൻഡറി സ്കൂളുകളെയും അറിയിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിൽ നിന്ന് ആരംഭിച്ച് വരും ആഴ്ചകളിൽ പ്രൈമറി സ്കൂളുകൾക്കും ഓർഡർ ചെയ്യാൻ സാധിക്കും.