സിസ്റ്റർ ലീന മേരി SDS.

യുകെയിലെ ഏറ്റവും വലിയ സീറോ മലബാര്‍ കാത്തലിക് സമൂഹങ്ങളില്‍ ഒന്നായ ബ്രിസ്‌റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ ഭാരത സഭയുടെ പിതാവായ മാര്‍ത്തോമാ ശ്ലീഹയുടെ ദുക്‌റാന തിരുനാള്‍ ജൂലൈ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുമെന്ന് വികാരി റവ ഫാ പോള്‍ വെട്ടിക്കാട്ട് CST അറിയിച്ചു.

ജൂലൈ 1ാം തീയതി ശനിയാഴ്ച രാവിലെ പത്തു മണിയ്ക്ക് കൊടിയേറ്റ് നടക്കും. തുടര്‍ന്ന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് റവ ഫാ ബിജു ചിറ്റുപറമ്പില്‍ കാര്‍മ്മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് 12.30ന് ഫില്‍റ്റണ്‍ കമ്മ്യൂണിറ്റി ഹാളില്‍ സ്‌നേഹവിരുന്നും 1.30 മുതല്‍ 4.30 വരെ വേദപാഠ കുട്ടികളുടെ വാര്‍ഷിക ആഘോഷം വിവിധ പരിപാടികളോടെ അറങ്ങേറും.

പ്രധാന തിരുനാള്‍ ദിവസമായ ജൂലൈ രണ്ട് ഞായര്‍ ഉച്ചയ്ക്ക് ഒരു മണിക്ക് തിരുന്നാള്‍ കര്‍മ്മങ്ങള്‍ ആരംഭിക്കും. ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് റവ ഫാ ജോബി വെള്ളപ്ലാക്കല്‍ CST മുഖ്യ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ലദീഞ്ഞ്, വിശുദ്ധരുടെ തിരു സ്വരൂപം വഹിച്ചുകൊണ്ട് പ്രദക്ഷിണവും നേര്‍ച്ചയും ഉണ്ടായിരിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജൂലൈ 3ാം തീയതി തിങ്കളാഴ്ച 6.30ന് സകല മരിച്ചവരെ അനുസ്മരിച്ചുകൊണ്ടുള്ള വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത് റവ ഫാ ടോണി പഴയകളം CST ആയിരിക്കും. പ്രത്യേക പ്രാര്‍ത്ഥനയും നേര്‍ച്ചയും ഉണ്ടായിരിക്കും. കൊടിയിറങ്ങുന്നതോടെ തിരുന്നാള്‍ ആഘോഷങ്ങള്‍ സമാപിക്കും.

ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ ആദ്യത്തെ ദേവാലയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. കഴിഞ്ഞ മാസം ജൂണ്‍ 12ാം തീയതി യൂറോപ്പിലെ തന്നെ ആദ്യത്തെ ദേവാലയമായ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ നിര്‍മ്മാണത്തിന് തുടക്കമായത്. ഒരു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാന്‍ ആഗ്രഹിച്ച് മുന്നോട്ട് പോകുന്ന പ്രൊജക്ടിന് യുകെയില്‍ എമ്പാടുമുള്ള വിശ്വാസികളുടെ ശക്തമായ പിന്തുണയാണുള്ളത്.23 വര്‍ഷമായി ദേവാലയ നിര്‍മ്മാണം തുടങ്ങാനുള്ള പരിശ്രമത്തിലാണ് ബ്രിസ്റ്റോളിലെ സീറോ മലബാര്‍ വിശ്വാസികള്‍. അതുകൊണ്ട് തന്നെ ഈ തിരുന്നാള്‍ ഞങ്ങളുടെ വിശ്വാസത്തിന്റെ തന്നെ പിതാവായ മാര്‍ത്തോമാ ശ്ലീഹായുടെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുകയാണ്.

തിരുനാളില്‍ പങ്കുകൊണ്ട് വിശുദ്ധന്റെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരേയും ക്ഷണിക്കുന്നതായി വികാരി റവ ഫാ പോള്‍ വെട്ടിക്കാട്ട് CST യും പാരിഷ് കൗണ്‍സിലും അറിയിക്കുന്നു.