ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ഹാരി രാജകുമാരനും മേഗനും ചേർന്ന് പുറത്തിറക്കാനിരുന്ന നെറ്റ്ഫ്ലിക്സ് സീരീസിൽ കൂടുതൽ മാറ്റങ്ങൾ വേണമെന്ന ഇരുവരുടെയും ആവശ്യം ശക്തമായി കൊണ്ടിരിക്കുകയാണ്. എന്നാൽ ഈ ആവശ്യം അംഗീകരിക്കുവാൻ നെറ്റ്ഫ്ലിക്സ് തയ്യാറാകുമോ എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തതയില്ല. ഇരുവരും ഈ സീരീസ് വേണമോ എന്നത് സംബന്ധിച്ചുള്ള പരിഭ്രാന്തിയിൽ ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഈ പദ്ധതി അനിശ്ചിതമായി ഉപേക്ഷിക്കപ്പെടുമെന്ന തരത്തിലുള്ള വാർത്തകളും പുറത്ത് വരുന്നുണ്ട്. നവംബർ 9 ന് ക്രൗണിന്റെ അഞ്ചാം സീസണിന് ശേഷം ഡിസംബറിൽ പ്രൊഡക്ഷൻ സംപ്രേക്ഷണം ചെയ്യുമെന്നാണ് മുൻപ് നെറ്റ്ഫ്ലിക്സ് വ്യക്തമാക്കിയിരുന്നത്. എന്നാൽ കഴിഞ്ഞ ആഴ്ച രാജ്ഞിയുടെ മരണത്തിനുശേഷം ഇരുവരും കൂടുതൽ മാറ്റങ്ങൾ വേണമെന്ന ആവശ്യം ഉന്നയിച്ചതോടെ, സീരീസിന്റെ റിലീസ് 2023 ലേക്ക് നീങ്ങാനുള്ള സാധ്യതയാണ് വ്യക്തമാക്കുന്നത്. രാജകുടുംബാംഗങ്ങളെ സംബന്ധിച്ച് ഇരുവരും നടത്തിയിരിക്കുന്ന പരാമർശങ്ങളിൽ മാറ്റം വരുത്താനാണ് ഇവർ ആഗ്രഹിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. രാജകുടുംബവുമായി കൂടുതൽ അനുരഞ്ജനപരമായ സമീപനം സ്വീകരിക്കാൻ ഹാരി രാജകുമാരൻ തയ്യാറാണെന്നതിന്റെ സൂചനയായാണ് അദ്ദേഹത്തിന്റെ അഭ്യർത്ഥനയെ ചിലർ കാണുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ഏഴ് അക്ക അഡ്വാൻസ് നൽകിയതിനാൽ ഇനിയും ഹാരിക്ക് പരിമിതമായി മാത്രമേ മാറ്റങ്ങൾ വരുത്താൻ സാധിക്കുകയുള്ളൂവെന്നാണ് അവർ അഭിപ്രായപ്പെട്ടത്. ഏകദേശം ഒരു വർഷത്തോളമായി ഇരുവരും ഈ സീരീസിന്റെ പണിപ്പുരയിലാണ്. താനും ഹാരി രാജകുമാരനും ഇപ്പോൾ നെറ്റ്ഫ്ലിക്സിനായി ചിത്രീകരിക്കുന്ന ഡോക്യുമെന്ററിയിൽ തങ്ങളുടെ ലവ് സ്റ്റോറിക്കു പ്രാധാന്യം നൽകുമെന്ന് കഴിഞ്ഞ മാസം മേഗൻ സൂചന നൽകിയിരുന്നു. മാറ്റങ്ങൾ ഒന്നും വരുത്താതെ ഈ ഡോക്യുമെന്ററി പുറത്തിറങ്ങിയാൽ അത് ഹാരി രാജകുമാരന്റെ രാജകുടുംബവുമായുള്ള നിലവിലുള്ള ബന്ധം കൂടുതൽ വഷളാക്കും.