ഫാ. ബിജു കുന്നയ്ക്കാട്ട് PRO

ലിവർപൂൾ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ‘പഞ്ചവത്സര അജപാലന പദ്ധതിയുടെ’ ഭാഗമായി നടന്നുവരുന്ന ‘യുവജനവർഷത്തിന്റെ’ ഔപചാരിക സമാപനം ഡിസംബർ 28 ലിവർപൂളിലുള്ള ലിതർലാൻഡ് സമാധാനരാഞ്ജി ദൈവാലയത്തിൽ വച്ച് രാവിലെ പത്തു മുതൽ ഉച്ചകഴിഞ്ഞു നാല് വരെ നടക്കും.

രൂപതയുടെ 29 കേന്ദ്രങ്ങളിൽ ഇതുവരെ, സീറോ മലബാർ സഭയുടെ ഔദ്യോഗിക യുവജനസംഘടനയായ എസ്. എം. വൈ. എം. (സീറോ മലബാർ യൂത്ത് മൂവ്‌മെൻറ്) രൂപീകരിക്കപ്പെട്ടു. സഭയുടെ ശക്തി യുവജനങ്ങളിലാണെന്ന തിരിച്ചറിവിലാണ് യുവജനങ്ങളെ പ്രത്യേക കൂട്ടായ്മയായി രൂപീകരിച്ചു ആത്‌മീയപരിശീലനം നൽകുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗ്രേറ്റ് ബ്രിട്ടൺ എസ്. എം. വൈ. എം. ൻറെ ആഭിമുഖ്യത്തിൽ, ഇക്കഴിഞ്ഞ ക്രിസ്തുമസ്, ഈസ്റ്റർ അവസരങ്ങളിൽ 61 വീഡിയോ സന്ദേശങ്ങൾ നൽകിയിരുന്നത് ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. മാഞ്ചസ്റ്റർ, കവൻട്രി, ലണ്ടൺ റീജിയനുകളുടെ ആഭിമുഖ്യത്തിൽ മേഖല യുവജന കൺവൻഷനുകൾ സംഘടിപ്പിച്ചിരുന്നു. യുവജനവര്ഷത്തിന്റെ ആരംഭത്തിൽ തുടക്കം കുറിച്ച ‘കുരിശ്പ്രയാണം’ ഇപ്പോൾ ലീഡ്സ് മിഷനിലൂടെ കടന്നു പോകുന്നു.

വികാരി ജനറാൾ റെവ. ഫാ. സജിമോൻ മലയിൽപുത്തെൻപുരയിൽ, യൂത്ത് കമ്മീഷൻ ചെയർമാൻ റെവ. ഡോ. വർഗ്ഗീസ്‌ പുത്തെൻപുരക്കൽ എന്നിവർ പരിപാടികളുടെ ഏകോപനം ക്രമീകരിക്കുമെന്നു, ഇതേക്കുറിച്ചു പുറത്തിറക്കിയ സർക്കുലറിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു. രൂപതയുടെ കൂടുതൽ സ്ഥലങ്ങളിൽ എസ്. എം. വൈ. എം. രൂപീകരിക്കുന്നതിന് മുൻകൈ എടുക്കണമെന്ന് മാർ സ്രാമ്പിക്കൽ വൈദികരെയും വിശ്വാസികളെയും ഓർമ്മിപ്പിച്ചു.