ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെ മലയാളികളിൽ ഭൂരിപക്ഷവും ബ്രെക്സിറ്റിനെ അനുകൂലിച്ചവരാണ്. യുകെയിൽ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള പൗരന്മാരുടെ എണ്ണം കുറയുന്നത് മലയാളികൾക്ക് സാധ്യതകൾ കൂടുന്നതിന് കാരണമാകും എന്നതിന്റെ വെളിച്ചത്തിലാണ് ഭൂരിപക്ഷവും ബ്രെക്സിറ്റിനെ അനുകൂലിച്ചത്. എന്നാൽ ജൂലൈ 4-ാം തീയതി പൊതു തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ലേബർ പാർട്ടി സർക്കാർ ഒരു വർഷം തികയുന്നതിന് മുൻപ് തന്നെ ബ്രെക്സിറ്റ് പഴങ്കഥയാകുന്നതിൻ്റെ സൂചനകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.
യൂറോപ്യൻ യൂണിയനും യുകെയുമായി ഏർപ്പെട്ട പുതിയ വ്യാപാര കരാറിലെ വ്യവസ്ഥകൾ ബ്രെക്സിറ്റിന്റെ അനന്തരഫലങ്ങളെ കാറ്റിൽ പറത്തുന്നതാണെന്ന റിപ്പോർട്ടുകൾ ആണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. കരാറിന്റെ ഭാഗമായി 18 നും 35 നും ഇടയിൽ പ്രായമുള്ള യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് ഇനി യുകെയിൽ വന്ന് ജോലി ചെയ്യാം . ഇത് ബ്രിട്ടനിലെ യുവജനങ്ങളുടെ തൊഴിൽ സാധ്യതകളെ നല്ല രീതിയിൽ ബാധിക്കുമെന്ന ആശങ്കയാണ് ഉയർന്നു വന്നിരിക്കുന്നത്. പ്രതിരോധ വ്യാപാര രംഗത്തിലെ ബന്ധം ശക്തമാകുന്നതിന് പകരമായി യൂത്ത് മൊബിലിറ്റി സ്കീം വേണമെന്ന യൂറോപ്യൻ യൂണിയന്റെ ആവശ്യത്തിന് മുൻപിൽ യുകെ പൂർണമായും കീഴടങ്ങുകയായിരുന്നു എന്നാണ് വിമർശകർ വാദിക്കുന്നത്.
യുകെ – ഇ യു വ്യാപാര കരാറിനെ ഒരു ദുരന്തമെന്നാണ് മത്സ്യ തൊഴിലാളികൾ വിശേഷിപ്പിച്ചത്. യൂറോപ്യൻ മത്സ്യബന്ധന കപ്പലുകൾക്ക് ബ്രിട്ടൻ്റെ സമുദ്രാതിർത്തിയിൽ 12 വർഷം കൂടി പ്രവേശനം അനുവദിച്ചതാണ് യുകെയിലെ മത്സ്യ തൊഴിലാളികളെ രോഷാകുലരാക്കിയിരിക്കുന്നത്. എന്നാൽ കരാറിന്റെ ഭാഗമായി ബ്രിട്ടീഷ് ജലാശയങ്ങളിൽ പിടിക്കുന്ന മത്സ്യങ്ങളെ വെറ്റിനറി പരിശോധനകളില്ലാതെ സംസ്കരിച്ച് യൂറോപ്യൻ യൂണിയനിലേയ്ക്ക് വിൽക്കാൻ സാധിക്കുമെന്നതാണ് നേട്ടമായി യുകെ സർക്കാർ ചൂണ്ടി കാണിക്കുന്നത്. എന്നാൽ മിക്ക വലതുപക്ഷ ബ്രെക്സിറ്റ് അനുകൂല പത്രങ്ങളും കരാറിനെതിരെ നിശിതമായ വിമർശനങ്ങളാണ് ഉയർത്തിയത്. ‘ഫെയർ വെൽ റ്റു ബ്രെക്സിറ്റ്’ തുടങ്ങിയ തല കെട്ടുകളുമായാണ് മിക്ക പത്രങ്ങളും യുകെ ഇ യു കരാറിനെ വിശേഷിപ്പിച്ചത്.
Leave a Reply