എട്ട് വയസുകാരനെ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത 49കാരന്റെ വധശിക്ഷ നടപ്പിലാക്കി. വിചാരണക്കോടതി വിധിച്ച വധശിക്ഷ ദുബായ് ഭരണാധികാരി ശരിവച്ചതോടെയാണ് നടപടി.
ജോര്‍ദാന്‍ സ്വദേശിയായ എട്ട് വയസുകാരന്‍ ഒബൈദയെ വധിച്ച കേസില്‍ സ്വന്തം രാജ്യക്കാരനായ നിദാല്‍ ഈസ അബ്ദുള്ളയെ വധശിക്ഷയ്ക്ക് വിധിക്കാന്‍ രണ്ട് വിചാരണക്കോടതികളും ദുബായിലെ പരമോന്നത കോടതിയും വിധിച്ചിരുന്നു.
തുടര്‍ന്ന് യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ മുന്നില്‍ ഇയാള്‍ ദയാഹര്‍ജി നല്‍കിയെങ്കിലും തള്ളുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ ദുബായ് പോലീസിന്റെ ഫയറിംഗ് സ്‌ക്വാഡിലെ അംഗങ്ങള്‍ വെടിവച്ച് കൊന്നു.
Leave a Reply