വാൽസലിലെ സൗഹൃദംകൂട്ടായ്മയുടെ പ്രതീകമായി കഴിഞ്ഞ അഞ്ചു വർഷങ്ങളായി ലേലം ലീഗ് എന്ന പേരിൽ നടത്തിവരുന്ന ചീട്ടുകളി മത്സരത്തിൽ ബ്ലാക്ക് ക്യാട്സ് എന്ന ബാനറിൽ പങ്കെടുത്ത സിനു തോമസ്, സൂരജ് തോമസ്, ബിജു അമ്പൂക്കൻ എന്നിവർ 201 പൗണ്ടിന്റെ ഒന്നാം സമ്മാനത്തിനും എവെർ റോളിങ് ട്രോഫിക്കും അർഹരായി.
വാൽസലിലും പരിസരങ്ങളിലുമുള്ള 10 ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് കഴിഞ്ഞ മൂന്നു മാസമായി വിവിധ ഭവനങ്ങളിൽ നടത്തിവന്നിരുന്ന ലീഗ് മത്സരങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ പോയിന്റ് നേടിയ നാലു ടീമുകൾനോക്ക് ഔട്ടിലേക്കു പ്രവേശിക്കുന്ന മത്സര രീതിയാണ് അവലംബിച്ചിരുന്നത്.
രണ്ടാം സ്ഥാനക്കാർക്കുള്ള 151 പൗണ്ടും ട്രോഫിയും മിദ്‌ലാന്ഡസ് ചാമ്പ്യൻസ് എന്ന പേരിൽ മത്സരിച്ച അജീസ് കുര്യൻ, നോബിൾ കുര്യൻ, സണ്ണി അയ്യമല എന്നിവർ അർഹരായി. ടൂർണമെന്റിന്റെ സമാപന സമ്മേളനവും ട്രോഫി വിതരണവും വിവിധ ആഘോഷപരിപാടികളോടെ മുൻചാമ്പ്യൻമാരുടെ നേതൃത്വത്തിൽ നടന്നു.
Leave a Reply