സ്വന്തം ലേഖകൻ

ലണ്ടൻ : മൂന്ന് മാസത്തെ ലോക്ക്ഡൗണിന് ശേഷം ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയെ തിരികെകൊണ്ടുവരുവാനുള്ള പദ്ധതികൾ ഒരുക്കുകയാണ് ചാൻസലർ റിഷി സുനക്. മൂന്നു നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യം അഭിമുഖീകരിക്കുന്ന രാജ്യത്തെ കൈപിടിച്ചുയർത്താൻ ജൂലൈ ആദ്യം തന്നെ സാമ്പത്തിക സഹായ പാക്കേജ് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുൻ ചാൻസലർമാരായ സാജിദ് ജാവിദ്, അലിസ്റ്റർ ഡാർലിംഗ് എന്നിവർ സമ്പദ്‌വ്യവസ്ഥയെ ഉയർത്താൻ താൽക്കാലിക വാറ്റ് കട്ട് നടപ്പിലാക്കാൻ സുനക്കിനോട് അഭ്യർത്ഥിച്ചു. വിൽപ്പന നികുതി നിലവിലെ 20 ശതമാനത്തിൽ നിന്ന് 17 ശതമാനമായി കുറയ്ക്കണമെന്ന് ജാവിദ് ആവശ്യപ്പെട്ടു. 2008 നവംബറിൽ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ ഡാർലിംഗും വാറ്റ് കുറച്ചിരുന്നു. ഹോസ്പിറ്റബിലിറ്റി, ടൂറിസം തുടങ്ങിയ കോവിഡ് -19 ബാധിത മേഖലകളിലും നികുതി വെട്ടിക്കുറയ്ക്കൽ നടത്തുമെന്നാണ് കരുതുന്നത്.

തൊഴിൽ നഷ്ടം തടയുന്നതിനായി തൊഴിലുടമകളുടെ ദേശീയ ഇൻഷുറൻസ് സംഭാവനകൾ (എൻഐസി) വെട്ടിക്കുറയ്ക്കാൻ ബിസിനസ്സ് നേതാക്കൾ ചാൻസലറോട് അഭ്യർത്ഥിച്ചു. ഫർലോഫ് പദ്ധതി അവസാനിക്കുമ്പോൾ തൊഴിലില്ലായ്മ രൂക്ഷമാകുമെന്ന് അവർ പറയുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എംപ്ലോയ്‌മെന്റ് സ്റ്റഡീസിന്റെ ഗവേഷണമനുസരിച്ച് , തൊഴിലുടമകൾ നേരിടുന്ന ഏറ്റവും വലിയ വേതന-ഇതര തൊഴിൽ ചെലവാണ് എൻഐസികൾ. പ്രതിവർഷം 8,788 പൗണ്ടിന് മുകളിലുള്ള വരുമാനത്തിന് 13.8 ശതമാനം നികുതിയാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് തിങ്ക് ടാങ്ക് പറഞ്ഞു. ചെറുപ്പക്കാർക്ക് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുവാനുള്ള പദ്ധതികൾ സുനക്കിന് രൂപീകരിക്കുവാൻ കഴിയും. അതുപോലെ തന്നെ ബിസിനസ് നിരക്കിലും മാറ്റം വരുത്താൻ സാധിക്കും. ആമസോൺ പോലുള്ള ഇ-കൊമേഴ്‌സ് മേഖലകൾക്ക് താരതമ്യേന കുറഞ്ഞ നിരക്കിൽ ബില്ലുകൾ ഉണ്ടെന്ന വസ്തുത കണക്കിലെടുത്ത്, ഈ സംവിധാനം പരിഷ്കരിക്കുന്നതിനായി മുമ്പും നീക്കങ്ങൾ നടന്നിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സർക്കാർ പിന്തുണയുള്ള കൊറോണ വൈറസ് ബിസിനസ് ഇന്ററപ്ഷൻ ലോണുകളും (സിബി‌എൽ) ബൗൺസ് ബാക്ക് ലോണുകളും (ബി‌ബി‌എൽ) തിരിച്ചടയ്ക്കുന്നതിന് കൂടുതൽ സൗകര്യപ്രദമായ നിബന്ധനകൾ പ്രഖ്യാപിക്കാൻ ചാൻസലർക്ക് കഴിയും. പ്രതിസന്ധി ഘട്ടത്തിൽ പിടിച്ചുനിൽക്കാൻ പാടുപ്പെട്ട സ്ഥാപനങ്ങൾ സ്കീമുകളിലൂടെ 38 ബില്യൺ പൗണ്ടിലധികം വായ്പയെടുത്തു. ലാഭം നേടിക്കഴിഞ്ഞാൽ തിരിച്ചടവ് ആരംഭിക്കാൻ കമ്പനികളെ അനുവദിക്കും. അതേസമയം, സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി കടങ്ങൾ പൂർണ്ണമായും എഴുതിത്തള്ളാമെന്ന് മുൻ കൺസർവേറ്റീവ് ചാൻസലർ ജോർജ് ഓസ്ബോൺ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസം, കഴിവുകൾ, പരിശീലനം തുടങ്ങിയ മേഖലകൾക്ക് പ്രാധാന്യം നൽകുമെന്ന് സുനക് പറഞ്ഞിരുന്നു. അപ്രന്റീസ് ഏറ്റെടുക്കുന്നതിന് സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള അപ്രന്റീസ്ഷിപ്പ് ലെവിയിൽ മാറ്റങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള പദ്ധതികളും സുനക്കിന് പ്രഖ്യാപിക്കാം. ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് നെറ്റ്‌വർക്കുകൾ, ബ്രോഡ്‌ബാൻഡ്, സൈക്ലിംഗ്, വാക്കിംഗ് ഇൻഫ്രാസ്ട്രക്ചർ എന്നിവയുൾപ്പെടെ പൊതുജനങ്ങൾക്ക് ഉടനടി ഉപയോഗപ്രദമാകുന്ന പുതിയ പദ്ധതികൾക്ക് ധനസഹായം പ്രഖ്യാപിക്കാൻ അടുത്ത മാസത്തെ പ്രസ്താവന സുനക്കിന് ഉപയോഗിക്കാം.