ന്യൂസ് ഡെസ്ക് മലയാളം യുകെ

വരണ്ട ചുമയും തൊണ്ട വേദനയും ഒമൈക്രോൺ വൈറസിൻെറ രോഗബാധിതരായവരിൽ പ്രധാനമായും കണ്ടെത്തിയ ലക്ഷണങ്ങളെന്ന് ശാസ്ത്രജ്ഞർ. കഴിഞ്ഞ മാസം ലോകാരോഗ്യ സംഘടന ഒമൈക്രോൺ വേരിയന്റിനെ “ആശങ്കയുടെ വകഭേദം” എന്ന് തരംതിരിച്ചിരുന്നു. മുൻപ് കണ്ടെത്തിയ വേരിയന്റുകളെക്കാൾ വേഗത്തിലാണ് ഈ സ്‌ട്രെയിൻ പടരുന്നത് എന്നതാണ് ഈ ആശങ്കയ്ക്കുള്ള പ്രധാന കാരണം. എന്നിരുന്നാലും ആശുപത്രിയിൽ അഡ്‌മിറ്റ്‌ ചെയപെട്ടവരുടെ എണ്ണം ക്രമാതീതമായി കുറവാണ്. ദി സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷനിലെ (സിഡിസി) ഗവേഷകർ ഒമിക്രോണിനായി ഒരു പ്രാഥമിക രോഗലക്ഷണ പ്രൊഫൈൽ മുന്നോട്ട് വച്ചിട്ടുണ്ട്. രോഗബാധിതരിൽ 89 ശതമാനവും ചുമയാണ് ഏറ്റവും സാധാരണമായി കാണുന്ന ലക്ഷണമായി റിപ്പോർട്ട് ചെയ്‌തത്‌. ഒമിക്രോൺ വേരിയന്റ് അണുബാധയുടെ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിലെ രോഗലക്ഷണങ്ങൾ വളരെ നേരിയത് മാത്രമായിരുന്നു. വാക്‌സിനേഷൻ എടുത്തവരിലും നേരത്തെ കോവിഡ് ബാധിതരായവരിലും വാക്‌സിൻ ചെയ്യാത്തവരേക്കാൾ രോഗലക്ഷണങ്ങൾ കുറവായിരിക്കുമെന്നാണ് പ്രതീക്ഷ എന്ന് സിഡിസി പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ റിപ്പോർട്ടിൽ വിവരിച്ചിരിക്കുന്ന കേസുകളുടെ സ്വഭാവസവിശേഷതകൾ ഒരിക്കലും പൊതുവത്കരിക്കാൻ സാധിക്കില്ലെന്നും ഒരോ കേസുകളും വ്യക്തിഗത സവിശേഷതകളുമായി ബന്ധപ്പെട്ടിരിക്കാമെന്നും അവർ കൂട്ടിച്ചേർത്തു. 43 ഒമൈക്രോൺ രോഗബാധിതരെ വച്ച് നടത്തിയ പഠനത്തതിൽ ലക്ഷണങ്ങൾ ഒന്നും ഇല്ലാത്തതായുള്ളത് ഏഴു ശതമാനം മാത്രമാണ് ബാക്കി 93 ശതമാനം ആളുകൾക്ക് ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. മിക്ക കേസുകളിലും രോഗലക്ഷണങ്ങളുടെ തീവ്രത കുറവാണെങ്കിലും ഇതിൻെറ പകർച്ചാ നിരക്ക് വളരെ കൂടുതലാണ്. ചുമ (89 ശതമാനം), ക്ഷീണം (65 ശതമാനം), മൂക്കടപ്പ് അല്ലെങ്കിൽ മൂക്കൊലിപ്പ് (59 ശതമാനം) എന്നിവ ഏറ്റവും സാധാരണമായ മൂന്ന് ലക്ഷണങ്ങളായി റിപ്പോർട്ടിൽ പറയുന്നു. ശ്വാസതടസ്സം (16 ശതമാനം), വയറിളക്കം (11 ശതമാനം), രുചിയോ മണമോ നഷ്ടം (എട്ട് ശതമാനം) എന്നിവയെല്ലാം സിഡിസിയുടെ പട്ടികയിൽ ഏറ്റവും കുറഞ്ഞ തോതിൽ കണ്ടെത്തിയ രോഗലക്ഷണങ്ങളിൽ പെടുന്നു.