ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൻ .യൂറോപ്പിലെ ഏറ്റവും വലിയ ഓൺലൈൻ ബൈബിൾ ക്വിസ് മത്സരങ്ങളുമായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത. സുവാറ ഓൺലൈൻ ബൈബിൾ ക്വിസ് മത്സരങ്ങൾക്ക് രണ്ടായിരത്തിൽ പരം വരുന്ന കുട്ടികൾ നാളെ സാക്ഷ്യം വഹിക്കും . കുട്ടികളുടെ ബൈബിൾ പഠനത്തെ പ്രാത്സാഹിപ്പിക്കാനും വിശ്വാസത്തിൽ ഉറപ്പുള്ളവരാകുവാനും തങ്ങൾക്ക് ലഭിച്ച അറിവിനെ പങ്കുവയ്ക്കാനുമുള്ള വലിയ ഒരു വേദിയാണ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത കുട്ടികൾക്ക് മുമ്പിൽ തുറന്നിട്ടിരിക്കുന്നത് . രണ്ടു പ്രാക്ടീസ് ടെസ്റ്റ് ഇതിനോടകം കുട്ടികൾക്ക് നൽകി കഴിഞ്ഞു. അവസാന ദിവസങ്ങളിൽ പേര് രജിസ്റ്റർ ചെയ്തവർക്കും, പ്രാക്ടീസ് ടെസ്റ്റിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നവർക്കും വേണ്ടി ഇന്ന് വൈകുന്നേരം ആറു മണി മുതൽ എട്ടു മണി വരെയുള്ള സമയത്തു ടെസ്റ്റ് നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളതായി രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് കോഓർഡിനേറ്റർ ആന്റണി മാത്യു അറിയിച്ചു .

എല്ലാ ശനിയാഴ്ചകളിലുമായി നടത്തപെടുന്ന മത്സരങ്ങളുടെ ആദ്യ റൗണ്ട് നാളെ ആരംഭിക്കും . മൂന്ന് എയ്‌ജ് ഗ്രൂപ്പുകൾക്കായി വിവിധ സമയങ്ങളിലായിരിക്കും മത്സരങ്ങൾ നടത്തുക. എയ്ജ് ഗ്രൂപ്പ് 8 – 10 ന് വൈകുന്നേരം 6 .30 തിനും എയ്ജ് ഗ്രൂപ്പ് 11 -13 ന് 7 .30 തിനും എയ്ജ് ഗ്രൂപ്പ് 14 -17 ന് 8 .30 നും മത്സരങ്ങൾ നടത്തും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആദ്യ റൗണ്ട് മത്സരങ്ങൾ മൂന്ന് ആഴ്ചകളിലായി നടത്തുമ്പോൾ രണ്ടാം റൗണ്ട് മത്സരങ്ങൾ നാല് ആഴ്ചകളിലായും മൂന്നാം റൗണ്ട് മൽസരങ്ങൾ മൂന്ന്‌ ആഴ്ചകളിലുമായി നടത്തി ഓഗസ്റ്റ് 29 തിന് ഫൈനൽ മത്സരം നടത്തും .

അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ അനുഗ്രഹത്തോടെ രൂപത ബൈബിൾ അപ്പസ്റ്റോലറ്റ് നടത്തുന്ന ഈ ഓൺലൈൻ ബൈബിൾ ക്വിസ് മത്സരങ്ങക്ക് ബഹുമാനപ്പെട്ട ജോർജ് എട്ടുപറയിൽ അച്ചന്റെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു .

ഓൺലൈൻ ബൈബിൾ ക്വിസ് മത്സരത്തിന് പേര് നിർദേശ്ശിക്കാനുള്ള അവസരത്തെ ഉപയോഗപ്പെടുത്തിയ ഏവർക്കും നന്ദി പറയുന്നു .നിങ്ങൾ നിർദ്ദേശിച്ച പേരുകളിൽ നിന്നും, രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് തെരഞ്ഞെടുത്തത് സദ്‌വാർത്ത എന്ന് അർത്ഥം വരുന്ന ‘സുവാറ’ എന്ന സുറിയാനി പദമാണ് . സെന്റ് എഫ്രേം പ്രൊപ്പോസഡ് മിഷൻ ,സ്കെന്തോർപ്പിലുള്ള റോസ് ജിമ്മിച്ചൻ ആണ് ഈ പേര് അയച്ചത് . മാംസമായി അവതരിച്ച വചനം ബ്രിട്ടന്റെ മണ്ണിൽ നമ്മുടെ കുട്ടികളിലൂടെ വളർന്ന് പന്തലിച്ച് നൂറുമേനി ഫലങ്ങൾ പുറപ്പെടുവിക്കട്ടെ എന്നാശംസിക്കുന്നു . ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് രൂപത ബൈബിൾ അപ്പൊസ്‌തലേറ്റുമായി ബന്ധപ്പെടണമെന്ന് ബൈബിൾ ക്വിസ് പി . ആർ . ഓ . ജിമ്മിച്ചൻ ജോർജ് അറിയിച്ചു .