ജോഷി സിറിയക്

കൊവെൻട്രി: യു കെയിലെ വിവിധ ഗായക സംഘങ്ങളെ അണിനിരത്തിക്കൊണ്ട് ഗർഷോം ടി വിയും ലണ്ടൻ അസാഫിയൻസും ചേർന്ന് കഴിഞ്ഞ മൂന്നു വർഷങ്ങളായി നടത്തിവരുന്ന ക്രിസ്‌മസ്‌ കരോൾ ഗാനമത്സരത്തിന്റെ നാലാം പതിപ്പ് 2021 ഡിസംബർ 11 ശനിയാഴ്ച കവൻട്രിയിൽ വച്ചു നടത്തപ്പെടുന്നു. കവെൻട്രി വില്ലൻ ഹാൾ സോഷ്യൽ ക്ലബ്ബിൽ ഉച്ചയ്ക്ക് 1 മണി മുതൽ സംഘടിപ്പിക്കുന്ന കരോൾ ഗാന മത്സരം വിവിധ ക്രിസ്തീയ സഭകളുടെയും ഗായകസംഘങ്ങളുടേയും ഒത്തുചേരലിന് വേദിയാകും. പരിപാടിയിൽ യുകെയിലെ വിവിധ ക്രിസ്തീയ സഭാസമൂഹങ്ങളുടെ ആത്മീയനേതാക്കൾ ആശംസകൾ അർപ്പിച്ചു സംസാരിക്കും. കരോൾ ഗാന മത്സരങ്ങൾക്ക് ശേഷം ലണ്ടൻ അസാഫിയൻസ് അവതരിപ്പിക്കുന്ന ലൈവ് ഗാനമേളയും നടക്കും.

കഴിഞ്ഞവർഷങ്ങളിലേതുപോലെ തന്നെ തന്നെ കരോൾ ഗാന മത്സരത്തിൽ വിജയികളാകുന്നവരെ കാത്തിരിക്കുന്നത് അത്യാകർഷകങ്ങളായ ക്യാഷ് അവാർഡുകളും ട്രോഫികളുമാണ്. ഒന്നാം സമ്മാനമായി 1000 പൗണ്ടും, രണ്ടാം സമ്മാനമായി 500 പൗണ്ടും, മൂന്നാം സമ്മാനമായി 250 പൗണ്ടുമാണ് വിജയിക്കുന്ന ടീമുകൾക്ക് ലഭിക്കുക.

ലോകം വലിയ പ്രതിസന്ധിയെ നേരിട്ട സാഹചര്യത്തിൽ സ്വന്തം വീടുകളിൽ ഒറ്റപ്പെട്ടു പോയവർക്ക് ആശാകിരണമായി ഗർഷോം ടി വിയും ലണ്ടൻ അസാഫിയൻസും ഓൺലൈനിൽ സംഘടിപ്പിച്ച യുകെ ക്രിസ്ത്യൻ ഡിവോഷണൽ സിംഗിംഗ് കോൺടെസ്റ്റിലെ മൂന്നു ക്യാറ്റഗറികളിൽ നിന്നുമായി തെരഞ്ഞെടുക്കപ്പെട്ട 5 വീതം ഫൈനലിസ്റ്റുകൾക്കായി നടത്തപ്പെടുന്ന ഗ്രാൻഡ് ഫിനാലെയും ഇതോടൊപ്പം നടക്കും. വിജയികൾക്ക് സ്പെഷ്യൽ അവാർഡുകൾ നൽകുന്നതായിരിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഈ വർഷത്തെ ‘ജോയ് ടു ദി വേൾഡ്’ സംഘടിപ്പിക്കപ്പെടുന്നത്. ജോയ് ടു ദി വേൾഡിന്റെ മൂന്നാം പതിപ്പിൽ തിരുപ്പിറവിയുടെ സന്ദേശവുമായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പതിനഞ്ചു ഗായകസംഘങ്ങള്‍ മാറ്റുരച്ചപ്പോള്‍ കിരീടം ചൂടിയത് മിഡ് ലാൻഡ് സ് ഹെർമോൻ മാർത്തോമാ ചർച്ച് ഗായകസംഘം ആയിരുന്നു. ബ്രിസ്റ്റോൾ ക് നാനായ കാത്തലിക്ക് അസോസിയേഷൻ, ഹെവൻലി വോയ്‌സ് സ്റ്റോക്ക് ഓൺ ട്രെൻഡ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

കൂടുതൽ ക്വയർ ഗ്രൂപ്പുകളുടെ പങ്കാളിത്തത്തോടെ ഇത്തവണത്തെ മത്സരവും മികവുറ്റതാക്കുവാനാണ് സംഘാടകർ ശ്രമിക്കുന്നത്. യുകെയിലെ വിവിധ ഗായകസംഘങ്ങളുടെയും ക്വയർ ഗ്രൂപ്പുകളുടെയും, ചർച്ചുകളുടെയും സഹകരണത്തോടെ നടത്തപ്പെടുന്ന ഈ സംഗീത മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യം ഉള്ള ഗായക സംഘങ്ങൾ രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി താഴെപറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക. മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾക്ക് രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കും. രജിസ്ട്രേഷനുള്ള അവസാനതീയതി നവംബർ 7 ആയിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Contact numbers: 07958236786 / 07828456564 / 07500058024