ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

അകാലത്തിൽ വിട പറഞ്ഞ ജോനാഥൻ ജോജിയ്ക്ക് മാർച്ച് 8-ാം തീയതി ബുധനാഴ്ച യുകെ മലയാളികൾ അന്ത്യയാത്രാമൊഴിയേകും . സംസ്കാര ശുശ്രൂഷകൾക്ക് ഇന്ത്യൻ ഓർത്തഡോക്സ് യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനാധിപൻ എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിക്കും. മാഞ്ചസ്റ്റർ സെൻറ് ജോർജ് ഇടവക വികാരി ഫാ. എൽദോ വർഗീസും മറ്റ് വൈദികരും ശുശ്രൂഷകളിൽ സഹകാർമികത്വം വഹിക്കും. മാർച്ച് 8-ാം തീയതി ഉച്ചകഴിഞ്ഞ് 1 മണിക്ക് മാഞ്ചസ്റ്റർ സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ പൊതുദർശനത്തിനും ദേവാലയത്തിലെ ശുശ്രൂഷകൾക്കും ശേഷം ഉച്ചകഴിഞ്ഞ് 3:00 മണിക്ക് ദേവാലയത്തിന് സമീപമുള്ള ഓവർ ഡെയ്ൽ സെമിത്തേരിയിൽ കബറടക്ക ശുശ്രൂഷയും നടക്കും.

മാഞ്ചസ്റ്റർ സെൻറ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഇടവകാംഗമായ ജോജിയുടെയും സിനിയുടെയും മകനായ ജോനാഥൻ ഫെബ്രുവരി 27-ാം തീയതിയാണ് പനിബാധിച്ച് മരണമടഞ്ഞത്. കുട്ടിക്ക് പനി ബാധിച്ചതിനെ തുടർന്ന് ഡിസംബർ മുതൽ പ്രിസ്റ്റൺ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. എന്നാൽ രോഗം ശമിക്കാതിരുന്നതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായിട്ടാണ് ലിവർപൂളിലെ ഹോസ്പിറ്റലിൽ എത്തിയത്. രണ്ടാഴ്‌ചയോളം ലിവർപൂൾ ഹോസ്പിറ്റലിലെ വെൻറിലേറ്ററിൽ കഴിഞ്ഞതിന് ശേഷമാണ് ജോനാഥൻ ജോജിമരണത്തിന് കീഴടങ്ങിയത്.

മരിച്ച ജോനാഥൻെറ പിതാവ് ജോജിയുടെ കുടുംബ വേരുകൾ പത്തനംതിട്ടയിലാണെങ്കിലും പഠിച്ചതും വളർന്നതും ഭോപ്പാലിലാണ്. സിനിയുടെ കേരളത്തിലെ സ്വദേശം കൊല്ലമാണ്. ജോജിയും സിനിയും യുകെയിലെത്തിയിട്ട് മൂന്ന് വർഷമേ ആയിട്ടുള്ളൂ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജോജിയുടെയും സിനിയുടെയും മകനായ ജോനാഥൻ ജോജിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

പൊതുദർശനം നടക്കുന്ന ദേവാലയത്തിന്റെ വിലാസം: St George Indian Orthodox Church, Belgrave St S, Bolton BL1 3RF

സംസ്കാരം നടക്കുന്ന സെമിത്തേരിയുടെ വിലാസം: Overdale Crematorium (Heaton Cemetery), Gilnow Rd, Heaton, Bolton BL1 4LH