ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഊർജബില്ല് കുടുംബങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമാകുന്നുവെന്ന വിമർശനങ്ങൾക്കിടയിൽ പരിഹാരവുമായി സർക്കാർ. ഊർജബില്ല് കുറയ്ക്കാനായി കുടുംബങ്ങൾക്ക് 1,500 പൗണ്ട് വീതം ലഭിക്കുന്ന പദ്ധതിയാണ് ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നത്. ബില്ലുകൾ അടയ്ക്കാൻ ആളുകൾ കഷ്ടപ്പെടുന്നുവെന്ന വാർത്തകൾ പുറത്ത് വന്ന പശ്ചാത്തലത്തിലാണ് നടപടി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അടുത്താഴ്ച പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കും. മൂന്ന് വർഷം കാലാവധിയുള്ള പ്രോജക്റ്റിൽ യുകെയിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് വീടുകൾ നവീകരിക്കാൻ ഇക്കോ ഗ്രാന്റുകളും ഇതിന്റെ ഭാഗമായി ലഭിക്കും. 2030 ഓടെ ബ്രിട്ടന്റെ ഊർജ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് ഈ പദ്ധതി. ആളുകളുടെ ജീവിത നിലവാരം ഉയർത്തുക, ഊർജം ഉപയോഗം കുറയ്ക്കുക എന്നിവയാണ് ഈ ഇക്കോ പ്ലസ് പദ്ധതിയുടെ മുഖ്യലക്ഷ്യം. കൗൺസിൽ ടാക്സ് ബാൻഡുകളിൽ എ മുതൽ ഡി വരെയുള്ള ആളുകളും ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്.

എന്നാൽ പദ്ധതിയെ കുറിച്ചുള്ള അന്തിമ വിവരങ്ങളൊന്നും തന്നെ പുറത്തു വന്നിട്ടില്ല. ഇടത്തരം വരുമാനമുള്ള കുടുംബങ്ങൾ ഉൾപ്പെടെ ഏകദേശം 70,000 വീടുകൾക്ക് പദ്ധതി പ്രയോജനപ്പെടുമെന്ന് ടൈംസ് റിപ്പോർട്ട്‌ ചെയ്യുന്നു. ടൈംസ് പറയുന്നതനുസരിച്ച്, ലോഫ്റ്റ് ഇൻസുലേഷൻ സ്ഥാപിക്കുന്നതിലൂടെ പ്രതിവർഷം 640 പൗണ്ട് ലാഭിക്കാൻ കുടുംബങ്ങൾക്ക് കഴിയും. ബോയിലർ താപനില കുറയ്ക്കുക, ഒഴിഞ്ഞ മുറികളിൽ റേഡിയേറ്ററുകൾ സ്വിച്ച് ഓഫ് ചെയ്യുക എന്നിവ ശ്രദ്ധിക്കുവാൻ എല്ലാവരും തയ്യാറാകണമെന്നും അധികൃതർ പറയുന്നു.