ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

അധികാരമേറ്റ് നാൽപത്തിനാലാം ദിവസമായിരുന്നു ബ്രിട്ടന്റെ ചരിത്രത്തിലെ മൂന്നാമത്തെ പ്രധാനമന്ത്രിയായ ലിസ് ട്രസിന്റെ രാജി . ലിസ് ട്രസ് സർക്കാർ അവതരിപ്പിച്ച മിനി ബഡ്ജറ്റിനെ തുടർന്ന് പൗണ്ട് വൻ തകർച്ചയാണ് നേരിട്ടത്. കൂടാതെ ഓഹരി വിപണിയും തകർന്നടിഞ്ഞിരുന്നു. പുതിയ സാമ്പത്തിക നയങ്ങളുടെ പേരിൽ പ്രധാനമന്ത്രി സ്വന്തം പാർട്ടിയിൽ നിന്നും പ്രതിപക്ഷത്തു നിന്നും വൻ വിമർശനങ്ങളാണ് ഏറ്റുവാങ്ങിയത്.

പണപ്പെരുപ്പം പിടിച്ചുനിർത്തുന്നതിന് വേണ്ടി മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും കൂടിയ പലിശ വർദ്ധനവാണ് ഈയിടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നടത്തിയത്. ഇതിൻറെ ഭാഗമായി മൂന്ന് ശതമാനമാണ് ബാങ്ക് പലിശ നിരക്കുകൾ ഉയർത്തിയത്. നിരക്കുകൾ ഉയർത്തുന്നത് ഒരിക്കലും നല്ലതല്ലെങ്കിലും മാന്ദ്യത്തെ നേരിടാൻ മറ്റ് വഴികളില്ലെന്നുമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ചീഫ് ആൻഡ്രൂ ബെയ്ലി പറഞ്ഞു.

പ്രധാനമന്ത്രിയായിരുന്ന ലിസ് ട്രസിന്റെ പതനത്തിന് പിന്നിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പങ്ക് ഉണ്ടെന്ന രീതിയിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ മുൻ പ്രധാനമന്ത്രി ലിസ് ട്രസിന്റെ പതനത്തിന് പിന്നിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ആണെന്ന ആരോപണങ്ങളെ ശക്തമായി നിഷേധിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവി ആൻഡ്രൂ ബെയ്ലി . ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബാങ്കിൻറെ നടപടികൾ മുൻ പ്രധാനമന്ത്രിയുടെ പതനത്തിന് കാരണമായെന്ന ആരോപണങ്ങളോട് താൻ ശക്തമായി വിയോജിക്കുന്നുവെന്ന് ആൻഡ്രൂ ബെയ്ലി പറഞ്ഞു.