ടോം ജോസ് തടിയംപാട്

‌ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ കേരള പോലീസിനു വേണ്ടി നടത്തിയ ചാരിറ്റിയുടെ ലഭിച്ചതിൽ ഒരു ലക്ഷം രൂപയുടെ D D ഇന്നു ബഹു ; ഇടുക്കി പോലീസ് സുപ്രണ്ട് ഓഫീസിൽ എത്തി ഇടുക്കി ജില്ലാ പഞ്ചായത്തു പ്രസിഡണ്ട് കൊച്ചുത്രേസ്യ പൗലോസ് പോലീസ് സൂപ്രണ്ട് പി കെ മധു I P S നു കൈമാറി ,ചടങ്ങിൽ A P ഉസ്മാൻ ,ബാബു ജോസഫ് ,നിക്സൺ തോമസ് ,കട്ടപ്പന മുനിസിപ്പൽ ചെയർമാൻ ജോയ് വെട്ടിക്കുഴി എന്നിവർ സന്നിഹിതരായിരുന്നു . ഇടുക്കി പോലീസ് സൂപ്രണ്ട് പണം , ബഹു ; A D G P ടോമിൻ തച്ചങ്കരിക്ക് അയച്ചുകൊടുക്കും

ചാരിറ്റിയുടെ ആകെ ലഭിച്ചത് 1155 പൗണ്ടായിരുന്നു (104500 ) രൂപ ഇതിൽ 4500 രൂപ രോഗം മൂലം കഷ്ട്ടപ്പെടുന്ന കട്ടപ്പനയിൽ താമസിക്കുന്ന കുഞ്ഞുമോൻ കൊല്ലംപറമ്പിൽ എന്നയാൾക്ക്‌ മുൻ ബ്ലോക്ക് പഞ്ചായത്തു പ്രസിഡണ്ട് A P ഉസ്മാൻ കൈമാറി ,സാമൂഹിക പ്രവർത്തകനായ നിക്സൺ തോമസ് ഇവരുടെ വേദന നിറഞ്ഞ അവസ്ഥ ഞങ്ങളെ അറിയിച്ചത്.

മാതൃഭൂമി ചാനലിൽ കേരളാപോലീസ് നാട്ടിൽ ഒറ്റയ്ക്കു താമസിക്കുന്ന മാതാപിതാക്കൾക്ക് മരുന്ന് എത്തിച്ചു നൽകുന്ന പരിപാടിയെപ്പറ്റി A D G P ടോമിൻ തച്ചങ്കരി സംസാരിക്കുന്നതു കേൾക്കാൻ ഇടയായി അദ്ദേഹം പറയുന്നത് മരുന്നുകൾ പോലീസ് ഉദ്യോഗസ്ഥൻ വീട്ടിൽ എത്തിച്ചുകഴിയുമ്പോൾ 80 ശതമാനം ആളുകളും കൃത്യമായി പണം നൽകുന്നുണ്ട് എന്നാൽ 20 ശതമാനം ആളുകൾക്ക് പണം നല്കാൻ കഴിയുന്നില്ല ,പലപ്പോഴും മരുന്ന് വാങ്ങി ചെല്ലുന്ന പോലീസുകാരുടെ കൈയിൽ നിന്നാണ് ഈ പണം നഷ്ടമാകുന്നത് .ഈ വലിയ സേവനം നൽകുന്ന പോലീസുകാരുടെ കൈയിൽ നിന്നും പണം നഷ്ടപ്പെടാതിരിക്കാൻ ഒരു ചെറിയ കൈസഹായം ചെയ്യുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് A D G P ടോമിൻ തച്ചങ്കരിയെ സന്നദ്ധത അറിയിക്കുകയും അദ്ദേഹം സന്തോഷപൂർവം അത് സ്വീകരിക്കുകയും ആ വാർത്ത നാട്ടിലെ പത്രത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.അതിന്റെ അടിസ്ഥാനത്തിലാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കളക്ഷൻ ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിൽ ഞങ്ങളെ സഹായിച്ച എല്ലാവർക്കും ഒരിക്കൽക്കൂടി നന്ദി അറിയിക്കുന്നു

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിൽ വാർത്തകൾ ഷെയർ ചെയ്തും മറ്റും ഞങ്ങളെ സഹായിച്ച മാത്യു അലക്‌സാണ്ടർ , തമ്പി ജോസ് ,ആന്റോ ജോസ്, മനോജ് മാത്യു , ബിനു ജേക്കബ് , ഡെൻസൺ തോമസ് എന്നിവരോട് ഞങ്ങൾക്കുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌. ഞങ്ങള്‍ സുതാരൃവും സതൃസന്തവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥലകാല ഭേദമന്യെയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ ഇതുവരെ 86 ലക്ഷം രൂപയുടെ സഹായം പാവങ്ങൾക്ക് നൽകുവാൻ കഴിഞ്ഞിട്ടുണ്ട്,ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു . യു കെ മലയാളികൾ നല്‍കിയ വലിയ പിന്തുണയെ ഒരിക്കൽക്കൂടി നന്ദിയോടെ സ്മരിക്കുന്നു. .
ഇടുക്കി ചാരിറ്റി ഗ്രൂപ്പിനു നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട് ,സജി തോമസ്‌ ,.എന്നിവരാണ്

“ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.””,