ആനുകാലിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ലോകജനതയെ നിത്യ രക്ഷകനായ യേശുവിൽ ഐക്യപ്പെടുത്തി, പരിശുദ്ധാത്മാവിന്റെ ഫലങ്ങളും ദാനങ്ങളും സ്വീകരിച്ച് പുതിയൊരു പന്തക്കുസ്താനുഭവത്തിലേക്കു നയിക്കുകയെന്ന ലക്ഷ്യവുമായി അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ 21 മുതൽ നടന്നുവരുന്ന , പ്രമുഖ വചന പ്രഘോഷകരും ശുശ്രൂഷകരും നയിക്കുന്ന “ഹോളി ഫയർ” ഇംഗ്ളീഷ് ഓൺലൈൻ ധ്യാന ശുശ്രൂഷ 30 ന് സമാപിക്കും.
അഭിഷേകാഗ്നി മിനിസ്ട്രിയുടെ പ്രശസ്ത വചന പ്രഘോഷകരായ ബ്രദർ ജോസ് കുര്യാക്കോസ് , സെബാസ്റ്റ്യൻ സെയിൽസ് തുടങ്ങിയവർ നയിക്കുന്ന ഇംഗ്ളീഷ് ശുശ്രൂഷ
AFCM GLOBAL MEDIA എന്ന യൂട്യൂബ് പേജിലും, ഫേസ് ബുക്ക് പേജിലും ലൈവ് ആയി കാണാവുന്നതാണ്.
യുകെ സമയം വൈകിട്ട് 7 മുതൽ രാത്രി 9 വരെയാണ് ധ്യാനം .
രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് അത്ഭുത അടയാളങ്ങളും , രോഗശാന്തിയും ജീവിത നവീകരണവും വഴിയായി പുതിയ പന്തക്കുസ്‌ഥാനുഭവം സാധ്യമാക്കുന്ന ,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന ശുശ്രൂഷയിലേക്ക് അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
WWW.AFCMUK.ORG

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ